Home ഇന്ത്യ യുദ്ധവിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

യുദ്ധവിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

125
0

ന്യൂഡല്‍ഹി : യുദ്ധവിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇന്ത്യന്‍ സേനയുടെ കരുത്തായ സുഖോയ് 30 എംകെഐയിലാണ് രാഷ്ട്രപതി യാത്ര നടത്തിയത്. അസമിലെ തേസ്പൂര്‍ വ്യോമ കേന്ദ്രത്തില്‍ നിന്നായിരുന്നു രാഷ്ട്രപതി യുദ്ധ വിമാനത്തില്‍ പറന്നുയര്‍ന്നത്. ബ്രഹ്മപുത്ര, തേസ്പൂര്‍ താഴ്‌വരകള്‍ക്ക് മുകളിലൂടെ 30 മിനിറ്റോളം രാഷ്ട്രപതി യാത്ര ചെയ്തു. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചതും ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്‌എഎല്‍) നിര്‍മ്മിച്ചതുമായ രണ്ട് സീറ്റുള്ള മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റാണ് സുഖോയ്-30 എംകെഐ. 106 സ്‌ക്വാഡ്രണിലെ സിഒ ജിപി ക്യാപ്റ്റന്‍ നവീന്‍ കുമാറാണ് വിമാനം പറത്തിയത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ ഉയരത്തിലാണ് വിമാനം പറന്നത്. മണിക്കൂറില്‍ 800 കിലോമീറ്ററായിരുന്നു വേഗത. ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്നാണ് വിമാന യാത്രയ്ക്ക് ശേഷം രാഷ്ട്രപതി പ്രതികരിച്ചത്. കര, വ്യോമ, നാവിക സേനകളുടെ പ്രതിരോധ ശേഷി ഏറെ വികസിച്ചു എന്നത് അഭിമാനകരമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

Previous articleനവോദയ മലയാളം ചെറുകഥ അവാർഡുകൾ പ്രഖ്യാപിച്ചു
Next articleറോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

Leave a Reply