Home ഗൾഫ് റാസൽഖൈമയിൽ തോരാമഴ; മലവെള്ളപ്പാച്ചിലിൽ റോ‍ഡ് ഒലിച്ചുപോയി

റാസൽഖൈമയിൽ തോരാമഴ; മലവെള്ളപ്പാച്ചിലിൽ റോ‍ഡ് ഒലിച്ചുപോയി

91
0

വ്യാ​ഴാ​ഴ്ച റാ​സ​ല്‍ഖൈ​മ​യി​ല്‍ പ​ര​ക്കെ മ​ഴ ല​ഭി​ച്ചു. കേ​ര​ള​ത്തി​ലെ തു​ലാ​വ​ര്‍ഷ​ത്തെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ ഇ​ടി​മി​ന്ന​ലി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ഴ തു​ട​ങ്ങി​യ​ത്. രാ​ത്രി പെ​യ്തൊ​ഴി​ഞ്ഞ മ​ഴ വ്യാ​ഴാ​ഴ്ച പു​ല​ര്‍ച്ച​യോ​ടെ ക​ന​ത്ത രീ​തി​യി​ല്‍ വീ​ണ്ടു​മെ​ത്തു​ക​യാ​യി​രു​ന്നു. രാ​വി​ലെ 11 മ​ണി​വ​രെ റാ​സ​ല്‍ഖൈ​മ​യി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചു. ഉ​ച്ച​യോ​ടെ ആ​കാ​ശം തെ​ളി​ഞ്ഞു. ശു​ഹ​ദാ സ്ട്രീ​റ്റി​ല്‍ എ​മി​റേ​റ്റ്സ് റോ​ഡ് എ​ക്സി​റ്റ് മേ​ഖ​ല​യി​ല്‍ റോ​ഡ് ത​ക​ര്‍ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സം സൃ​ഷ്ടി​ച്ചു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ റാ​ക് ശു​ഹാ​ദ റോ​ഡി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ല്‍ജ​സീ​റ റാ​ക് സെ​റാ​മി​ക്സി​ന് പി​റ​കു​വ​ശ​ത്തെ റോ​ഡി​ല്‍ വെ​ള്ള​ക്കെ​ട്ട് വാ​ഹ​ന​യാ​ത്ര​ക്കും കാ​ല്‍ന​ട​ക്കാ​ര്‍ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ച്ചു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ല റൗ​ണ്ടെ​ബൗ​ട്ടു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യ​തൊ​ഴി​ച്ചാ​ല്‍ മ​ഴ​യെ​ത്തു​ട​ര്‍ന്ന് മ​റ്റു അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍ട്ട് ചെ​യ്തി​ല്ല.

റാസൽഖൈമ അൽഷുഹാദയിൽ മലവെള്ളപ്പാച്ചിലിൽ എമിറേറ്റ്സ് റോ‍ഡിന്റെ ഒരു ഭാഗം പൂർണമായും ഒലിച്ചുപോയി. ഉമ്മുൽഖുവൈനിൽ ചില റോഡുകൾ പൊലീസ് അടച്ചു. മഴക്കെടുതികൾ ഏറ്റവും രൂക്ഷമായി ബാധിച്ച ഷാർജയിൽ ബുധനാഴ്ച മുതൽ രക്ഷാപ്രവർത്തകർ വൻതോതിൽ അണിനിരന്നിരുന്നു. ദുബായിലെ ബീച്ചുകളും പാർക്കുകളും മാർക്കറ്റുകളും പകൽ അടച്ചെങ്കിലും വൈകുന്നേരത്തോടെ തുറന്നു. ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയതിനാൽ ജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിച്ചു കൂട്ടി. കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്ന് സർക്കാർ, സ്വകാര്യ കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. സ്കൂളുകളും ഓൺലൈൻ പഠനത്തിലേക്കു മാറി.

റോഡുകളിൽ തിരക്ക് കുറവായിരുന്നു. വെള്ളക്കെട്ടിനു സാധ്യതയുള്ള റോഡുകളിലേക്ക് വാഹനം അനുവദിച്ചില്ല. ഇന്നലെ ഉച്ചയോടെ അബുദാബി, ദുബായ്, ഷാർജ എമിറേറ്റുകളിൽ മഴ മാറി വെയിൽ തെളിഞ്ഞു. ഇന്നും മഴ തുടരുമെങ്കിലും ശക്തമാകില്ലെന്നാണു കാലാവസ്ഥാ പ്രവചനം. സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ രാജ്യങ്ങളിലും മഴയുണ്ടായി. ഇന്ന് മഴമേഘങ്ങൾ ഒമാൻ തീരത്തോട് അടുക്കും.

Previous articleകനത്ത മഴ തുടരുന്നു ; ദുബായിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വൈകിയേക്കും
Next articleലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസുകളില്‍ ആലപ്പുഴയും ഹൗസ്‌ബോട്ടും ; തരംഗമായി കേരളാ ടൂറിസം പരസ്യം

Leave a Reply