Home അമേരിക്ക റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു

113
0

ന്യൂയോര്‍ക് : പരിസ്ഥിതി അഭിഭാഷകനും വാക്‌സിന്‍ വിരുദ്ധ പ്രവര്‍ത്തകനുമായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനില്‍ രേഖകള്‍ സമര്‍പ്പിച്ചു. റോബര്‍ട്ട് എഫ്. കെന്നഡിയുടെ തിരെഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ട്രഷറര്‍ ജോണ്‍ ഇ സള്ളിവാനാണ് ബുധനാഴ്ച വാര്‍ത്ത സ്ഥിരീകരിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ച്‌ ആലോചിക്കുന്നതായി കെന്നഡി കഴിഞ്ഞ മാസം ട്വീറ്റ് ചെയ്തിരുന്നു.ഡെമോക്രാറ്റിക്‌ പാര്‍ട്ടിയില്‍ ബൈഡനെതിരെ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നതായിരിക്കും റോബര്‍ട്ട് എഫ്. കെന്നഡിയുടെ സ്ഥാനാര്‍ത്ഥിത്വം.

മുന്‍ ന്യൂയോര്‍ക്ക് സെനറ്ററും യുഎസ് അറ്റോര്‍ണി ജനറലും കൊല്ലപ്പെട്ട 1968ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ റോബര്‍ട്ട് എഫ്. കെന്നഡിയുടെ മകനും അന്തരിച്ച പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ മരുമകനുമാണ് 69 കാരനായ റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍. വാക്സിന്‍ വിരുദ്ധ പ്രവര്‍ത്തകനും, വാക്സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സിന്റെ ചെയര്‍മാനുമായ കെന്നഡി, 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ ഔദ്യോഗികമായി പ്രവേശിക്കുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ്.എഴുത്തുകാരി മരിയാന്‍ വില്യംസണ്‍ മാര്‍ച്ചില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. മുന്‍ പരിസ്ഥിതി അഭിഭാഷകനായ കെന്നഡി, വാക്‌സിന്‍ വിരുദ്ധ പ്രസ്ഥാനത്തില്‍ ദീര്‍ഘകാലമായി നേതൃത്വം നല്‍കിവരുന്നു

വാക്സിന്‍ വിരുദ്ധ സംഘടനയായ ചില്‍ഡ്രന്‍സ് ഹെല്‍ത്ത് ഡിഫന്‍സ് സ്ഥാപകനായ കെന്നഡി . കൊറോണ വൈറസ് വാക്സിനിനെതിരെയും ആഞ്ഞടിച്ചു, കൂടാതെ ഫെഡറല്‍ ഗവണ്‍മെന്റ് പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.ഒരു പരിസ്ഥിതി അഭിഭാഷകനെന്ന നിലയില്‍, കെന്നഡി ഹഡ്സണ്‍ നദി ശുചീകരണത്തിന് നേതൃത്വം നല്‍കിയ ഒരു ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിച്ചു. നാച്ചുറല്‍ റിസോഴ്‌സ് ഡിഫന്‍സ് കൗണ്‍സിലിനായി പ്രവര്‍ത്തിച്ച അദ്ദേഹം ഒരു പരിസ്ഥിതി നിയമ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി. റിപ്പബ്ലിക്കന്‍ പക്ഷത്ത്, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍ യുഎന്‍ അംബാസഡര്‍ നിക്കി ഹേലി, മുന്‍ അര്‍ക്കന്‍സാസ് ഗവര്‍ണര്‍ ആസാ ഹച്ചിന്‍സണ്‍, സംരംഭകന്‍ വിവേക് രാമസ്വാമി എന്നിവരും മത്സരരംഗത്തുണ്ട്, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ഉള്‍പ്പെടെയുള്ള പ്രശസ്തരായ മത്സരാര്‍ത്ഥികള്‍ ഇതുവരെ നിലപാടുകള്‍ പരസ്യമാക്കിയിട്ടില്ല

പി പി ചെറിയാന്‍

Previous articleയുദ്ധവിമാനത്തില്‍ കന്നിയാത്ര നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു
Next articleപകര്‍ച്ച വ്യാധികള്‍ നേരിടുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കി ബഹ്റൈന്‍

Leave a Reply