Home യൂറോപ്പ് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിള്‍ ക്വിസ് മത്സരം; പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിള്‍ ക്വിസ് മത്സരം; പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ

61
0

ബർമിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവർ ഉടൻതന്നെ പേരുകള്‍ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. വിവിധ പ്രായപരിധിയിലുള്ളവർക്കായി നടത്തപ്പെടുന്ന മത്സരം രണ്ട് റൗണ്ടുകളിലായിട്ടാണ് നടത്തപ്പെടുക. ഫൈനല്‍ മത്സരങ്ങള്‍ ജൂണ്‍ എ‌ട്ടിന് നടത്തപ്പെടും. കുട്ടികള്‍ NRSVCE ബൈബിള്‍ ആണ് പഠനത്തിനായി ഉപയോഗിക്കേണ്ടത്. മുതിർന്നവർക്കായി നടത്തുന്ന മത്സരങ്ങള്‍ മലയാളം പിഒസി ബൈബിള്‍ അധിഷ്ഠിതമായിട്ടായിരിക്കും നടത്തപ്പെടുക. മുതിർന്നവർക്ക് ഇംഗ്ലീഷിലും മലയാളത്തിലും ആയിട്ടാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്.

2025ലെ ജൂബിലി വർഷത്തിന് ഒരുക്കമായി 2024 പ്രാർഥനാ വർഷമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ “പ്രതീക്ഷയുടെ തീർഥാടകർ’ എന്ന മുദ്രാവാക്യവുമായി രൂപത മുഴുവൻ “”ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു”(സങ്കീ 119:114) എന്ന ആപ്തവാക്യം സ്വീകരിച്ചുകൊണ്ട് ഒരുമിച്ച്‌ വചനം വായിച്ച്‌, ധ്യാനിച്ച്‌ ജൂബിലിക്കുവേണ്ടി ഒരുങ്ങുമ്ബോള്‍ സുവാറ മത്സരങ്ങള്‍ക്ക് കൂടുതല്‍ മത്സരാർഥികള്‍ പേരുകള്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത് വിശ്വാസ സമൂഹത്തിന്‍റെ ബൈബിള്‍ പഠനത്തിലുള്ള താത്പര്യം വിളിച്ചോതുന്നതാണ്. സുവാറ ബൈബിള്‍ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യുവാൻ താഴെ കാണുന്ന ഫോം ഉപയോഗിക്കണ മെന്ന് ബൈബിള്‍ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.

Previous articleഅമേരിക്കൻ റോക്ക് ഗായകൻ ഡിക്കി ബെറ്റ്സ് വിടവാങ്ങി
Next articleകേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27ന്‌

Leave a Reply