അയര്‍ലന്റ്‌ലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ മലയാളി അസോസിയേഷന്‍ ഓഫ് ആൻട്രിമിന്റെ നേതൃത്വത്തില്‍ ഓണഘോഷ പരിപാടികള്‍ അരങ്ങേറി. വെള്ളിയാഴ്ച ആന്റ്രിം സെന്റ് ജോസഫ് പാരിഷ്ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ അമ്പതോളം പേരുടെ മെഗാ തിരുവാതിര, ചെണ്ടമേളം, പുലികളി, തട്ടുകട, വടംവലി എന്നിവയോടൊപ്പം വിവിധ കലാപരിപാടികളും നടന്നു. തുടര്‍ന്ന് നടന്ന മീറ്റിംഗില്‍ (maa )പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ, സെക്രട്ടറി ജോളി വര്‍ഗ്ഗീസ്, എന്നിവര്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു . വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു