മേഴ്‌സി സൈഡ് കൗണ്ടിയിൽ നിന്ന് രണ്ടു മേയർമാരും (ലിവർപൂൾ and നോസിലി കൗൺസിൽ ) ലിമയുടെ ഓണം ആഘോഷങ്ങളിൽ പങ്കെടുത്തത് ആഘോഷങ്ങൾക് പത്തര മാറ്റ് ഏകി. വിഭവ സമൃദ്ധമായ ഓണ സദ്യയും, പുലികളി, തിരുവാതിര, ഭരതനാടjo , കിടിലൻ മാവേലി, കോമഡി സ്കിറ്റ്, ഫാഷൻ ഷോ, യൂറോപ്പിൽ ഇതു വരെ ആരും കാഴ്ച വക്കാത്ത ചവിട്ട് നാടകം, എന്നിവയാൽ ഓണാഘോഷം വേറിട്ട അനുഭവമായി രണ്ട് മേയർമാരും, ലിമ പ്രസിഡന്റ് ശ്രീ ജോയി അഗസ്തി, ലിമ സെക്രട്ടറി ശ്രീ ജിനോയ് മാടൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ലിമയുടെ ഈ വർഷത്തെ ഓണം ആഘോഷങ്ങൾക്ക് തുടക്കമിട്ടു.