Home യൂറോപ്പ് ബ്ലാക്ക് റോക്ക് മാസ് സെന്റർ യൂണിവേഴ്സൽ ചർച്ച് വിശുദ്ധ ജോസഫിന്റെ ചരമവാർഷികം ആചരിക്കുന്നു

ബ്ലാക്ക് റോക്ക് മാസ് സെന്റർ യൂണിവേഴ്സൽ ചർച്ച് വിശുദ്ധ ജോസഫിന്റെ ചരമവാർഷികം ആചരിക്കുന്നു

259
0

ഡബ്ലിൻ : സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റി ബ്ലാക്ക് റോക്ക് മാസ് സെന്റർ യൂണിവേഴ്സൽ ചർച്ചിന്റെ മധ്യസ്ഥനായ വിശുദ്ധ ജോസഫിന്റെ ചരമവാർഷികം ആചരിക്കുന്നു. മാർച്ച് 19-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഗാർഡിയൻ എയ്ഞ്ചൽ ദേവാലയത്തിൽ ഇടവകയുടെ മധ്യസ്ഥനും കുടുംബങ്ങളുടെ രക്ഷാധികാരിയും സാർവത്രിക സഭയുടെ മദ്ധ്യസ്ഥനുമായ വിശുദ്ധ ജോസഫിന്റെ തിരുകർമങ്ങൾ ഭക്തിസാന്ദ്രമായി കൊണ്ടാടുന്നു. തിരുനാളിന് ഒരുക്കമായി വൈകീട്ട് ഏഴിന് വിശുദ്ധ യൗസേപ്പിതാവിന്റെ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ (മാർച്ച് 16, 17, 18). തിരുനാൾ ദിനത്തിൽ വൈകീട്ട് നാലിന് ഗാനമേള, പ്രദക്ഷിണം, നേർച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയുണ്ടാകും. തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധന്റെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിയും സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോ-ഓർഡിനേറ്ററുമായ റവ.ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

Previous articleഇന്ത്യ-കുവൈത്ത് സമൂഹത്തിന്റെ മനം കവര്‍ന്ന് പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത വിരുന്ന്
Next article2025 ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മലയാളി മഞ്ജു ഷാഹുൽ-ഹമീദിനേയും പരിഗണിക്കുന്നു

Leave a Reply