Home ഓഷിയാന ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം ഞായറാഴ്ച ; ആവേശത്തില്‍ സിനിമാപ്രേമികള്‍

ഓസ്കര്‍ പുരസ്കാര പ്രഖ്യാപനം ഞായറാഴ്ച ; ആവേശത്തില്‍ സിനിമാപ്രേമികള്‍

111
0

തൊണ്ണൂറ്റി അഞ്ചാമത് ഓസ്കര്‍ പ്രഖ്യാപനം ഞായറാഴ്ച. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ ലോക സിനിമാ ഭൂപടത്തില്‍ ആരൊക്കെയാവും പുതിയ കിരീടാവകാശികള്‍ എന്ന ആകാംക്ഷയിലാണ് ലോകം. ഇന്ത്യയും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നുണ്ട് ഇത്തവണ ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തീയറ്ററിലേക്ക്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗും, ജയിംസ് കാമറൂണും ഉള്‍പ്പെട്ട ഇത്തവണത്തെ ഓസ്കര്‍ സാധ്യതാ പട്ടിക ചിലതെല്ലാം സൂചിപ്പിക്കുന്നുണ്ട്. 23 വിഭാഗങ്ങളിലും ഒന്നിനൊന്ന് മികച്ച നോമിനേഷനുകളാണ് ഉള്ളത്. മികച്ച സംവിധായകനുള്ള ഒന്‍പതാമത്തെ ഓസ്കര്‍ നോമിനേഷനാണ് സ്പീല്‍ ബര്‍ഗിന്റേത്. ആത്മകഥാംശമുള്ള the fablemans എന്ന ചിത്രത്തിനാണ് നോമിനേഷന്‍. മികച്ച തിരക്കഥ, മികച്ച നടി ഉള്‍പ്പെടെ 7 നാമനിര്‍ദേശങ്ങള്‍ the fablemans ന് ലഭിച്ചിട്ടുണ്ട്.

Previous articleലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം ചേർന്നു
Next articleഓസ്‌കാര്‍ അവാര്‍ഡ്‌സ്; ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയര്‍ത്തി ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു.’

Leave a Reply