ദോഹ : ചാലിയാര്‍ ദോഹ ലോക പരിസ്ഥിതിദിനത്തോടനു ബന്ധിച്ച് ജൂണ്‍ 2ന് വെള്ളിയാഴ്ച എക്കോ ഫെസ്റ്റ് സംഘടിപ്പിക്കും. പേര്‍ളിങ് സീസണ്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വൈകിട്ട് 5 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി #ബീറ്റ് ദി പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന തീമില്‍ സ്റ്റില്‍ മോഡല്‍ മത്സരവും എക്സിബിഷനും , പൊതു ജനങ്ങള്‍ക്കായി മില്ലറ്റ് ഉള്‍പ്പെടുത്തി കൊണ്ടുള്ള വെജിറ്റബ്ള്‍ സാലഡ് മേക്കിങ് മത്സരവും നടത്തും. ജൂണ്‍ 5 ന് ഐ. സി. സി മുബൈ ഹാളില്‍ നടത്തുന്ന പരിപാടിയില്‍ വിജയികള്‍ക്കുള്ളസമ്മാനങ്ങള്‍ വിതരണംചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രോഗ്രാമുമായി ബന്ധപ്പെട്ടവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍മാരായ രതീഷ് കക്കോവ് (5560 9982)
സാബിഖ് എടവണ്ണ (3377 2079)എന്നിവരെ ബന്ധപ്പെടാവുന്നതാണ്
ഷഫീക് അറക്കല്‍