Home ഗൾഫ് ജി സി സി നാടക മത്സരം ; അവാര്‍ഡുകളുടെ തിളക്കത്തില്‍ “കുവാഖ്’

ജി സി സി നാടക മത്സരം ; അവാര്‍ഡുകളുടെ തിളക്കത്തില്‍ “കുവാഖ്’

24
0

ദോഹ : ബഹ്‌റൈൻ മലയാളി ഫോറം റേഡിയോ രംഗുമായി സഹകരിച്ചു സംഘടിപ്പിച്ച ദിനേശ് കുറ്റിയില്‍ അനുസ്മരണ ജി. സി സി റേഡിയോ നാടക മത്സരത്തില്‍.ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ്നാടക സമിതി നാല് അവാര്‍ഡുകള്‍നേടി. മികച്ച നടൻ, മികച്ച നടി, മികച്ച നാടക രചന, മികച്ച രണ്ടാമത്തെ നാടകം എന്നിവയാണ് കുവാഖ് അവതരിപ്പിച്ച നാടകങ്ങള്‍ക്ക് ലഭിച്ച അവാര്‍ഡുകള്‍. കുവാഖിനു വേണ്ടി കള്‍ച്ചറല്‍ സെക്രട്ടറി രതീഷ് മാത്രാടൻ അണിയിച്ചൊരുക്കിയ ‘ഒച്ച’, ‘മധുരം ഗായതി’ എന്നീ രണ്ട് നാടകങ്ങള്‍ക്കാണ് അവാര്‍ഡ് ലഭിച്ചത് .

മികച്ച നടൻ – ഒച്ചയിലെ നാരായണൻ എന്ന കഥാപാത്രം അവതരിപ്പിച്ച സത്യൻ കുത്തൂര്‍.
മികച്ച നടി – മധുരം ഗായതി യിലെ ടീച്ചറമ്മ ദര്‍ശന രാജേഷ്.
മികച്ച നാടക രചന – ഒച്ച എന്ന നാടകത്തിൻ്റെ രചയിതാവ് സുധാകരൻ കെ പി
മികച്ച നാടകം രണ്ടാം സ്ഥാനം: ഒച്ച ഖത്തറില്‍ നടന്ന റേഡിയോ സുനോ ഫസ്റ്റ് ബെല്‍ റേഡിയോ നാടക മത്സരത്തിലും ഈ നാടകങ്ങള്‍ ഒട്ടനവധി പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു.
മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച സത്യൻ കുത്തൂര്‍ അസുഖത്തതുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് ആകസ്മികമായി നാട്ടില്‍ വെച്ച്‌ മരണമടഞ്ഞത്. സത്യൻ കുത്തൂരിന്റെ വിയോഗത്തിന്റെ നടുക്കത്തിലാണ് അവാര്‍ഡ് വിവരം തേടിയെത്തുന്നതെന്നും മികച്ച അഭിനേതാവ് കൂടിയായ സത്യന്റെ വേര്‍പാട് നികത്താനാവാത്ത നഷ്ട്ടമാണെന്ന് കുവാക് ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പറഞ്ഞു.

ഷഫീക് അറക്കല്‍

Previous articleലോക കേരള സഭ സമ്മേളനം: നേതാക്കള്‍ ന്യൂയോര്‍ക്ക് കോണ്‍സുലേറ്റ് ജനറലിനെ സന്ദര്‍ശിച്ചു
Next articleചാലിയാര്‍ ദോഹ എക്കോ ഫെസ്റ്റ് 2023 ജൂണ്‍ 2 ന്

Leave a Reply