വാഷിങ്ടൻ : വാഷിങ്ടൻ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടനയായ സ്വസ്തി ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സ്വസ്തി ഫെസ്റ്റിന് മേയ് 27 തുടക്കമാകും. ഫെസ്റ്റിൻ്റെ ഭാഗമായി സംസ്‌കൃത നാടകാഭിനയമായ കൂടിയാട്ടവും ചാക്യാര്‍കൂത്തും നങ്ങ്യാര്‍കൂത്തും അടുത്ത ഒരു മാസം അമേരിക്കയിലെ നിറഞ്ഞ സദസ്സുകള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കും. മേയ് 27, 28 തീയതികളില്‍ വാഷിങ്ടണിലെ ചിന്മയ സോമനാഥ് ഓഡിറ്റോറിയത്തിലാണ് ‘സ്വസ്തി ഫെസ്റ്റ് 2023’ അരങ്ങേറുന്നത്. . ക്ഷേത്ര പാരമ്പര്യകലാരൂപങ്ങളെയും വൈജ്ഞാനികമേഖലകളെയും സംരക്ഷിക്കുന്നതിനുവേണ്ടി അമേരിക്കയില്‍ രൂപംകൊണ്ട സംഘടനയാണ് സ്വസ്തി ഫൗണ്ടേഷന്‍. വാഷിങ്ടണിലെ പരിപാടിക്കുശേഷം ന്യൂയോര്‍ക്ക്, ഷാര്‍ലറ്റ്, ഫിലഡല്‍ഫിയ, വിര്‍ജിനിയ, ഡിട്രോയിറ്റ് തുടങ്ങി നിരവധി നഗരങ്ങളില്‍ കൂത്തും കൂടിയാട്ടവും അവതരിപ്പിക്കും.