ലണ്ടൻ : ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ മലയാളി വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മാള സ്വദേശിയായ ഹരികൃഷ്ണനാണ് (23) മരിച്ചത്. ഹരികൃഷ്ണനെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റിയിൽ എംഎസ്‍സി സ്ട്രക്ചറൽ എൻജിനിയറിംങ് വിദ്യാർഥിയായിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് ഹരികൃഷ്ണൻ ബ്രിട്ടനിലെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്നത്. സുഹൃത്തുക്കളാണ് മരണം വീട്ടുടമയെയും പൊലീസിനെയും അറിയിച്ചത്.