Home ഇന്ത്യ മുംബൈ ജ്വാല പുരസ്ക്കാരം ആശ്രയം കലാ – സാംസ്ക്കാരിക സംഘടനയ്ക്ക്

മുംബൈ ജ്വാല പുരസ്ക്കാരം ആശ്രയം കലാ – സാംസ്ക്കാരിക സംഘടനയ്ക്ക്

58
0

എട്ടു വർഷമായി ചെന്നൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആശ്രയം കലാ-സാംസ്ക്കാരിക സംഘടനയ്ക്ക് 2023ലെ മുംബൈ ജ്വാല പുരസ്ക്കാരം. കേരളത്തിൻ്റെ മഹത്തായ സാംസ്ക്കാരിക പൈതൃകത്തെ പുറം ലോകത്തെത്തിക്കുന്നതിനും പരിപാലിക്കുന്നതിനും, പുതു തലമുറയെ ജന്മ നാടുമായി ആഴത്തിലും പരപ്പിലും ബന്ധപ്പെടുത്തുന്നതിലും ആശ്രയം അസാധാരണമായ മികവ് പുലർത്തുന്നതായി പുരസ്ക്കാര നിർണ്ണയ സമിതി വിലയിരുത്തി. ആശ്രയത്തിൻ്റെ മാർഗഴി മഹോത്സവവും , നാട്ടിലേക്കൊരു വണ്ടിയും ലോകത്താകമാനമുള്ള പ്രവാസി സമൂഹത്തിനും, അവരുടെ പിൻതലമുറയ്ക്കും മാതൃകയാണ് – സമിതി വിലയിരുത്തി. ലോകത്തെമ്പാടും അസാധാരണ പ്രവർത്തനങ്ങൾ നടത്തുന്ന കുട്ടായ്മകൾക്കും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കുന്ന വ്യക്തികൾക്കും കഴിഞ്ഞ 25 വർഷമായി നൽകി വരുന്ന അംഗീകാരമാണ് മുംബൈ ജ്വാല പുരസ്ക്കാരം.

ആശ്രയത്തെ ക്കൂടാതെ മറ്റ് 29 വക്തികൾക്കും സംഘടനകൾക്കും ഈ പുരസ്ക്കാരം നൽകുന്നുണ്ട്. ജൂൺ 10 ശനിയാഴ്ച വൈകുന്നേരം 5.30ന് ടി നഗർ നാരായണ മിഷൻ സ്ക്കൂൾ ഹാളിൽ ചേരുന്ന ചടങ്ങിൽ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ഗോകുലം ഗോപാലൻ പുരസ്ക്കാരങ്ങൾ സമ്മാനിക്കും. കായിക താരം ഷൈനി വിൽസൺ, മാദ്ധ്യമപ്രവർത്തക സുപ്രഭ എന്നിവർ അതിഥികളാകുമെന്നും പുരസ്കാരസമിതി ചെയർമാൻ പി എൻ ശ്രീകുമാർ അറിയിച്ചു.

Previous articleഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ഡോ.എ.പി.ജെ. അബ്ദുല്‍ കലാം ഇന്നൊവേഷന്‍ അവാര്‍ഡ്
Next articleകഴിഞ്ഞ വർഷം ബ്രിട്ടനിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

Leave a Reply