ദോഹ : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിൻസ് ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപ്പക്സ് ബോഡി അദ്ധ്യക്ഷന്മാരെ ആദരിച്ചു. പ്രസിഡണ്ട് സുരേഷ് കരിയാടിന്റെ അദ്ധ്യക്ഷതവഹിച്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യോഗം ചെയര്‍മാൻ വിഎസ് നാരായണൻ ഉല്‍ഘാടനം ചെയ്തു.ഐസിസി മുംബൈ ഹാളില്‍നടന്ന ചടങ്ങില്‍ വൈസ് ചെയര്‍മാൻ (ആര്‍ട്ട്സ് & കള്‍ച്ചര്‍) സിദ്ധിഖ് പുറായില്‍, വൈസ് പ്രസിഡണ്ട് (മെമ്ബര്‍ഷിപ്പ്) സാം കുരുവിള, വൈസ് പ്രസിഡണ്ട് (അഡ്മിൻ) വര്‍ഗീസ് വര്‍ഗീസ് എന്നിവര്‍ എംബസിഅനുബന്ധ സംഘടനാദ്ധ്യക്ഷന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു. മറുപടി പ്രസംഗത്തില്‍ ഐസിസി പ്രസിഡണ്ട് എപി മണികണ്ഠൻ പുതുതലമുറയെ മലയാള ഭാഷയുമായി അടുപ്പിക്കാനുതകുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാൻ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിച്ചു. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐസിബിഎഫിന്റെ ഇൻഷൂറൻസ് പദ്ധതിയുടെ സവിശേഷതകളെപറ്റിയും സാദ്ധ്യതകളെപറ്റിയും പ്രതിപാദിച്ചു. ഈ പദ്ധതിയുമായി സഹകരിക്കാൻ വേള്‍ഡ് മലയാളി കൗണ്‍സിലിനോട് ഷാനവാസ് ബാവ ആവശ്യപ്പെട്ടു.
ഐഎസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്മാൻ ഭാവിജീവിതം സന്തോഷകരമാക്കേണ്ടുന്ന ആവശ്യകതയിലൂന്നി ആശയ വിനിമയം നടത്തി. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറിന്റെ സ്പോര്‍ട്സ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ട ഗിന്നസ് ബുക്ക് റെക്കാര്‍ഡ് ജേതാവ് ഷക്കീര്‍ ചീരായിക്ക് ഐ എസ് സി പ്രസിഡന്റ് ഇ പി അബ്‌ദുള്‍ റഹ്മാൻ ഔദ്യോഗിക രേഖാപത്രം കൈമാറി. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു കൊണ്ട് ഐസിസി സെക്രട്ടറി അബ്രഹാം ജോസഫും ഐസിബിഎഫ് ഇൻഷൂറൻസ് & കമ്മ്യൂണിറ്റി ഹെഡ് റൗഫ് കൊണ്ടോട്ടിയും സംസാരിച്ചു. ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് മണികണ്ഠന് ചെയര്‍മാൻ വിഎസ് നാരായണനും, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവക്ക് വൈസ് ചെയര്‍മാൻ സിദ്ധിഖ് പുറായിലും, ഐഎസ് സി പ്രസിഡണ്ട് ഇപി അബ്ദുറഹ്മാന് വൈസ് ചെയര്‍മാൻ ജെബി കെ ജോണും, സ്പോര്‍ട്സ് അംബാസഡര്‍ ഷക്കീര്‍ ചിരായിയും ഐസിസി സെക്രട്ടറി എബ്രഹാം ജോസിന് വിമൻസ് ഫോറം പ്രസിഡണ്ട് ഷീല ഫിലിപ്പോസും ഐസിബിഎഫ് ഇൻഷറൻസ് & കമ്മ്യൂണിറ്റി ഹെഡിന് സാം കുരുവിളയും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സ്നേഹോപഹാരങ്ങള്‍ നല്‍കി.
അനിഷ രാജേഷ് പ്രാര്‍ത്ഥന ഗാനമാലപിച്ചു. ജന. സെക്രട്ടറി കാജല്‍ സ്വാഗതവും
ജോയിൻറ് ട്രഷറര്‍ ബിനു പിള്ള നന്ദിയും പറഞ്ഞു. ഡബ്ല്യുഎംസി യൂത്ത് ഫോറവും വിമൻസ് ഫോറവും ഡബ്ല്യുഎംസി ഖത്തറുമായി ചേര്‍ന്ന് നടത്തിയ അനിഷ രാജേഷ് പ്രാര്‍ത്ഥന ഗാനമാലപിച്ചു. ജന. സെക്രട്ടറി കാജല്‍ സ്വാഗതവും ജോയിൻറ് ട്രഷറര്‍ ബിനു പിള്ള നന്ദിയും പറഞ്ഞു.പരിപാടിക്ക് യൂത്ത് ഫോറം ജന. സെക്രട്ടറി വി കെ പുത്തൂര്‍, വിമൻസ് ഫോറം ട്രഷറര്‍ സുനിത ടീച്ചര്‍ എംസിയും നേതൃത്വം നല്‍കി.
ഷഫീക് അറക്കല്‍