കുവൈത്ത്‌സിറ്റി : പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഘലയായ ലൂലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. അല്‍ റായ് ഔട്ട്ലെറ്റില്‍ നയന്‍ജ്യോതി സൈക (ദി ഇന്ത്യന്‍ മാസ്റ്റര്‍ ഷെഫ് -സീസണ്‍ 7 ജേതാവ്) പ്രശസ്ത നൃത്തകിയും ചലച്ചിത്ര നടിയുമായ സാനിയ ഇയ്യപ്പന്‍ എന്നിവര്‍ ചേര്‍ന്ന് ഉത്ഘാടനം നിര്‍വഹിച്ചു. മെയ് 24 മുതല്‍ 31 വരെ നടക്കുന്നത്. ലുല്ലുവിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും പ്രത്യേക പ്രമോഷനും ഫുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.