Home ഗൾഫ് മാതൃസഭാ വര്‍ഷാചരണത്തിനു തുടക്കം കുറിച്ച്‌ എസ്.എം.സി.എ കുവൈറ്റ്

മാതൃസഭാ വര്‍ഷാചരണത്തിനു തുടക്കം കുറിച്ച്‌ എസ്.എം.സി.എ കുവൈറ്റ്

85
0

കുവൈത്ത്‌സിറ്റി : സിറോ മലബാര്‍ സഭയുടെ ഹയരാര്‍ക്കി രൂപീകൃതമായതിന്റെ നൂറാം വര്‍ഷം സീമറാ മലബാര്‍ കള്‍ച്ചറല്‍ അേസാസിേയഷന്‍ (SMCA )കുവൈത്തിന്റെ നേതൃത്വത്തില്‍ മാതൃസഭാവര്‍ഷമായി ആചരിക്കുന്നു. മാതൃസഭാവര്‍ഷ പ്രഖ്യാപനവും വിളംബര പ്രകാശനവും മെയ് 24 വൈകുന്നേരം 7 മണിക്ക് അബ്ബാസിയ SMCA ഹാളില്‍ വച്ചു സിറോ മലബാര്‍ സഭയുടെ അദിലാബാദ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ നിര്‍വഹിച്ചു. നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയാറ്റിന്റെ സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാരി ഫാ. ജോണി ലോണിസ് മഴുവഞ്ചേരില്‍ അനുഗ്രഹ സന്ദേശം നല്‍കി. SMCA പ്രസിഡന്റ് സുനില്‍ റാപ്പുഴ ആദ്ധ്യഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനു പി ഗ്രിഗറി സ്വാഗതം അശംസിക്കുകയും SMYM പ്രസിഡന്റ് ജിജില്‍ മാത്യു, ബാലദീപ്തി പ്രസിഡന്റ് ഇമ്മനുവേല്‍ റോഷന്‍ ജൈബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കുകയും ചെയ്തു. 2024 ജനുവരി 5 നു നടക്കാനിരിക്കുന്ന ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷത്തോടെ സമാപനം കുറിക്കുന്ന വിധത്തില്‍ ആണ് വര്‍ഷാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ അസുത്രണം ചെയ്തിരിക്കുന്നത്.

‘അങ്ങയുടെ മേച്ചില്‍ സ്ഥലത്തെ ആടുകള്‍ അങ്ങേക്ക് കൃതജ്ഞത അര്‍പ്പിക്കും’ എന്ന വചനഭാഗം ഈ വര്‍ഷാചരണത്തിനു വിചിന്തന വിഷയമായിരിക്കും. മാര്‍ത്തോമ്മസ്ലീഹയുടെ പാദസ്പര്‍ശമേറ്റ ഇടങ്ങളിലേക്കുള്ള ഒന്നാം മാര്‍ത്തോമാ തീര്‍ഥാടനം, ലിട്ടര്‍ജിക്കല്‍ സെമിനാര്‍, ബൈബിള്‍ പഠനക്ലാസുകള്‍, കുട്ടികളെയും അദ്ധ്യാപകരെയും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ക്വിസ് മത്സരങ്ങള്‍ എന്നിവ വര്‍ഷാചരണത്തിന്റെ ഭാഗമായിരിക്കും. മാതൃസഭ വര്‍ഷാചാരണത്തോടനുബന്ധിച്ചു അംഗത്വത്തില്‍ 100 ദിവസം കൊണ്ട് 100% വളര്‍ച്ച എന്ന മെമ്ബര്‍ഷിപ് ക്യാമ്ബയിന്‍ ന്റെ ഉത്ഘടനവും അഭിവന്ദ്യ പിതാവ് നിര്‍വഹിച്ചു. SMCA വൈസ് പ്രസിഡന്റ് ബോബി കയ്യാലപറമ്ബില്‍, ഓഫീസ് സെക്രട്ടറി ജിജിമോന്‍ കുരിയാള, ജോയിന്റ് സെക്രട്ടറി ഡേവിഡ് ആന്റണി, കള്‍ചറല്‍ കമിറ്റി കണ്‍വീനര്‍ സന്തോഷ് ഓഡേറ്റില്‍, സോഷ്യല്‍ വെല്‍ഫയര്‍ കണ്‍വീനര്‍ സന്തോഷ് കളരിക്കല്‍, ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് കണ്‍വീനര്‍ സന്തോഷ് വടക്കേ മുണ്ടാനിയില്‍ ഏരിയ കണ്‍വീനര്‍മായ ഷാജു ദേവസി, അജോഷ് ആന്റണി, സെബാസ്റ്റ്യന്‍ പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. ട്രെഷര്‍ ജോര്‍ജ് തെക്കേല്‍ നന്ദിപ്രകാശനം നടത്തി. SMCA കുടുംബ യൂണിറ്റ് ലീഡര്‍മാരും, വാര്‍ഡ് പ്രതിനിധികളും മുന്‍കാല ഭാരവാഹികളും പരിപാടികളില്‍ പങ്കെടുത്തു.

Previous article“ക്യൂൻ ഓഫ് റോക്ക്” പോപ് ഇതിഹാസം ടീന ടേണര്‍ അന്തരിച്ചു
Next articleഇടുക്കി അസോസിയേഷന്‍ കുവൈറ്റ് വനിതാ ഭാരവാഹികള്‍

Leave a Reply