Home ഇന്ത്യ കര്‍ണാടക മന്ത്രിസഭാ വിപുലീകരണം ; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

കര്‍ണാടക മന്ത്രിസഭാ വിപുലീകരണം ; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

8
0

കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ക്കായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉടന്‍ ദില്ലിയിലെത്തും. 25 മന്ത്രിമാരുടെ കാര്യത്തില്‍ നേരത്തെ ചര്‍ച്ച നടന്നിരുന്നുവെങ്കിലും ഇരു നേതാക്കളും സമവായത്തില്‍ എത്താത്തതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ മാറ്റിവയ്ക്കുകയായിരുന്നു. ഇ മാസം 20നാണ് കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ശിവകുമാറും എട്ട് നിയമസഭാംഗങ്ങള്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തത്. ബാക്കി മന്ത്രിമാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

Previous articleടെക്സസില്‍ ശക്തമായ കൊടുങ്കാറ്റ് ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് മരണം, ഏഴ് പേര്‍ക്ക് പരിക്ക്
Next article“ക്യൂൻ ഓഫ് റോക്ക്” പോപ് ഇതിഹാസം ടീന ടേണര്‍ അന്തരിച്ചു

Leave a Reply