Home അമേരിക്ക ടെക്സസില്‍ ശക്തമായ കൊടുങ്കാറ്റ് ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

ടെക്സസില്‍ ശക്തമായ കൊടുങ്കാറ്റ് ; നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് രണ്ട് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

40
0

കോണ്‍റോ(ടെക്സസ് ) : ചൊവ്വാഴ്ച ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ വൈദ്യുതി ലൈനുകളും മരച്ചില്ലകളും പൊട്ടിവീണ് കോണ്‍റോയില്‍ ലാഡെറ ക്രീക്കില്‍ നിര്‍മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. പമ്ബാനേറിയ ഡ്രൈവിലെ കെട്ടിടം തകര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കണ്‍റോ അസിസ്റ്റന്റ് ഫയര്‍ ചീഫ് മൈക്ക് ലെഗൗഡ്സ് പറഞ്ഞു . പരിക്കേറ്റ ഏഴുപേരെ ഏരിയാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. നാശനഷ്ടത്തിന് കാരണമായത് എന്താണെന്ന് വ്യക്തമല്ല, എന്നിരുന്നാലും ചൊവ്വാഴ്ച മിക്കയിടത്തും കോണ്‍റോ പ്രദേശത്ത് ശക്തമായ കൊടുങ്കാറ്റ് കാണപ്പെട്ടു. പ്രദേശത്ത് നിന്ന് സുരക്ഷസ്ഥാനത്തേക്ക് മാറണമെന്ന് നിയമപാലകര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Previous articleമലബാറിലെ 10 സ്റ്റേഷനുകളില്‍ പാര്‍സല്‍ സംവിധാനം റെയില്‍വേ നിര്‍ത്തുന്നു
Next articleകര്‍ണാടക മന്ത്രിസഭാ വിപുലീകരണം ; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

Leave a Reply