മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി ബഹ്റൈൻ ഒഐസിസി. ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബിനു കുന്നന്താനം അധ്യക്ഷനായി. ശാസ്ത്ര – സാങ്കേതിക മേഖലയിലും, വിവരസാങ്കേതിക വിദ്യയിലും, വിദ്യാഭ്യാസ മേഖലയിലും രാജ്യമുണ്ടാക്കിയ മുന്നേറ്റത്തിന് രാജീവ് ഗാന്ധിയോട് എന്നും കടപ്പെട്ടിരിക്കുന്നെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഒഐസിസി നേതാക്കളായ മനു മാത്യു, നിസാർ കുന്നത്ത്കുളത്തിങ്കൽ, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി ശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, ഷാജി സാമൂവൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജേക്കബ് തേക്ക്തോട്, സിൻസൺ പുലിക്കോട്ടിൽ, സൈദ് മുഹമ്മദ്, സുനിത നിസാർ, അലക്സ് മഠത്തിൽ, ഏബ്രഹാം ജോർജ്, ഷിബു ബഷീർ, ബൈജു ചെന്നിത്തല, കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, ഷാജി ഡാനി, അലക്സ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു. പുഷ്പാർച്ചനയും, പ്രാർഥനയും നടന്നു.