Home യൂറോപ്പ് യൂറോപ്യന്‍ പ്രവാസികള്‍ക്കായുള്ള ഡബ്ലിൻ പുസ്തകമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

യൂറോപ്യന്‍ പ്രവാസികള്‍ക്കായുള്ള ഡബ്ലിൻ പുസ്തകമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

12
0

യൂറോപ്പിലെ പുസ്തക പ്രേമികൾക്ക് ആവേശത്തോടെ കാത്തിരിക്കുന്ന പുസ്തകമേളക്ക് അയര്‍ലന്റിലെ ഡബ്ലിനിൽ ഒരുക്കങ്ങൾ പൂർത്തിയായി. കേരള ഹൗസ് സംഘടിപ്പിക്കുന്ന കാര്‍ണിവലില്‍ ആണ് യൂറോപ്യന്‍ പ്രവാസികള്‍ക്കായി പുസ്തകമേള ഒരുങ്ങുന്നത്. മലയാളം, ഇംഗ്‌ളീഷ് എന്നീ ഭാഷകളിലായി നിരവധി മുന്‍നിര പ്രസാധകരുടെ പുസ്തകങ്ങളാണ് ഇത്തവണ മേളക്കെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുസ്തക മേളയെക്കാള്‍ വിപുലമായി പുസ്തക ചര്‍ച്ച, പുസ്തക പ്രകാശനം, കവിയരങ്ങ്, എഴുത്തുകാരോടൊപ്പം എന്നീ അനുബന്ധ പരിപാടികളും ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണത്തെ പുസ്തകമേളയെന്ന് സംഘാടകര്‍ അറിയിച്ചു. ഡീസീ, കറന്റ്, ചിന്ത, മാതൃഭൂമി, ദേശാഭിമാനി, പ്രഭാത്, പെന്‍ഗ്വിന്‍, രൂപ വെസ്റ്റ്‌ലാന്റ, താര, തുടങ്ങിയ പ്രസാധകരോടൊപ്പം നിരവധി സമാന്തര പ്രസാധകരുടെ പുസ്തകങ്ങളും മേളയില്‍ ലഭ്യമാകും.

നോവല്‍, ചരിത്രം, ബാലസാഹിത്യം, പഠനം, കഥാസമാഹാരം, കവിതകള്‍, യാത്രാ വിവരണം, മതം, രക്ഷ്ട്രീയം, കല, ദര്‍ശനം തുടങ്ങി വിവിധ ഇനങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാകും. ജൂണ്‍ 17 ഡബ്ലിനില്‍ നടക്കുന്ന കേരള ഹൗസ് കാര്‍ണിവലിനോടനുബന്ധിച്ചാണ് വിപുലമായ പുസ്തകമേള ഒരുങ്ങുന്നത്. അനുബന്ധ പരിപാടികളില്‍ ഇന്ത്യയിലെയും അയര്‍ലന്റിലെയും എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും സംവദിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Rajan Chittar 087 282 3727

Anoop Joseph- 089 232 3353

Abhilash G K 087 628 4996

Previous articleഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ; രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണം നടത്തി
Next articleബഹ്റൈൻ ഒഐസിസിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

Leave a Reply