Home ഗൾഫ് ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ; രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണം...

ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ ; രാജീവ് ഗാന്ധി, ശാസ്താംകോട്ട സുധീര്‍ അനുസ്മരണം നടത്തി

118
0

ദോഹ : ഒ.ഐ.സി.സി ഇൻകാസ് ഖത്തര്‍ കൊല്ലം ജില്ലാ കമ്മിറ്റി രാജീവ് ഗാന്ധിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ശാസ്താംകോട്ട സുധീറിന്റെയും അനുസ്മരണ സമ്മേളനംസംഘടിപ്പിച്ചു. ദോഹയിലെ ഒലീവ് ഇൻറര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റൊറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി സി സി ജനറല്‍ സെക്രട്ടറിയും കൊല്ലം കരുനാഗപ്പള്ളി എംഎല്‍എയുമായ സി ആര്‍ മഹേഷ് മുഖ്യാതിഥിയായിരുന്നു. വികസന പദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ച്‌ ഇന്ത്യയെ ആധുനികതയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ക്കുകയും ശാസ്ത്രവളള്‍ച്ചയ്ക്ക് ഗതിവേഗം നല്‍കുകയും ചെയ്ത നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന സി ആര്‍ മഹേഷി എംഎല്‍എ അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു. വെറുപ്പിന്റെയും വിഭാഗീയതയുടെയും പ്രത്യയശാസ്ത്രങ്ങളെ വളരാൻ അനുവദിക്കാതെ നേതാവായിരുന്നു രാജീവ് ഗാന്ധി എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഒ ഐ സി സി ഖത്തര്‍ സെൻട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സമീര്‍ എമല പറഞ്ഞു.

ഒ ഐ സി സി ഇൻകാസ് കൊല്ലം ജില്ലാ പ്രസിഡണ്ട് ഹാഷിം അപ്‌സര അധ്യക്ഷത വഹിച്ച യോഗത്തില്‍ അജാട്ട് അബ്രഹാം, നയിം മുള്ളുങ്കല്‍ എന്നിവര്‍ രാജീവ് ഗാന്ധിയെയും ശാസ്താം കോട്ട സുധീറിനെയും അനുസ്മരിച്ചു പ്രഭാഷണം നടത്തി. ജുട്ടാസ് പോള്‍, ശ്രീജിത്ത് എസ് നായര്‍ , ജോര്‍ജ് അഗസ്റ്റിൻ, ഷൈനി കബീര്‍, ഷാഹിദ് വി പി, അനില്‍ പി ജി , ഷമീന റാഫി , ശരണ്യ അനില്‍ എന്നിവര്‍ സംസാരിച്ചു. ഒ ഐ സി സി ഇൻകാസ് ഖത്തര്‍ കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി ഷിബു ഇബ്രാഹിംകുട്ടി സ്വാഗതവും ട്രഷറര്‍ കൊടിയോട്ട് രഞ്ജിത്ത് നന്ദിയും പറഞ്ഞു.
സംഘടനയിലേക്ക് പുതുതായി കടന്നുവന്ന മെമ്ബര്‍മാരെ സി ആര്‍ മഹേഷ് ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ഷഫീക് അറക്കല്‍

Previous articleവെനെസ്‌ഡേ ഫിയസ്റ്റ ; ഇന്ന്‌ ഐ സി സി അശോകഹാളില്‍
Next articleയൂറോപ്യന്‍ പ്രവാസികള്‍ക്കായുള്ള ഡബ്ലിൻ പുസ്തകമേളയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply