ലണ്ടൻ : ഇംഗ്ലണ്ടിലും സ്കോട്‌ലൻഡിലുമായി നടന്നു വരുന്ന, ബിബിസി സ്പോർട്സ് ചാനൽ സംപ്രേഷണം ചെയ്യുന്ന, രണ്ടാമത് ബ്രിട്ടിഷ് കബഡി ലീഗിന്റെ ക്വാർട്ടർ ഫൈനൽസിൽ സ്ഥാനം പിടിച്ച് മലയാളികളുടെ നോട്ടിങാം റോയൽസ് ടീം. ടീം ചെയർമാനും കോച്ചും കളിക്കാരും സ്പോൺസേഴ്സും ഉൾപ്പടെ എല്ലാവരും മലയാളികളാണ് . ടീം ചെയർമാൻ നിധിൻ സ്കറിയ ആലപ്പുഴ സ്വദേശിയാണ്. മുൻ ഇംഗ്ലണ്ട് താരവും കോച്ചുമായ സജു മാത്യു കളത്തിൽ കളിക്കാനിറങ്ങും . മുൻ കേരള താരമായ രാജു ജോർജും ടീമിനോടൊപ്പമുണ്ട്. ജോസ് കുര്യാക്കോസാണ് വൈസ് ചെയർമാൻ. റിനു സെക്രട്ടറി. ലിബിൻ ധർമ്മരാജ് അസിസ്റ്റന്റ് സെക്രട്ടറിയുമാണ്.
ജിബിൻ ജോസ് (ജിത്തു), ഷുഹൈബ്, അഭിജിത്, ഹബീഷ്, മഷൂദ്, ഷഹ്ബാസ്, സരുൺ, വിഷ്ണു, നന്ദു, നിർമൽ, മഹാദേവ് എന്നിവരാണ് ടീമിനു വേണ്ടി കളിക്കുന്ന മറ്റു താരങ്ങൾ. കൂടാതെ പ്രായോജകരായ ഫസ്റ്റ്കോൾ ഹെൽത്ത്കെയർ, ഐഡിയൽ സോളിസിറ്റേഴ്‌സ്, ഔൾ ഫിനാൻഷ്യൽ എന്നിവയുടെ സാരഥികളും മലയാളികൾ തന്നെ.
ക്വാർട്ടറിൽ എഡിൻബറ ഈഗിൾസിനെയാണ് നോട്ടിങാം റോയൽസ് നേരിടുക.