ഡെറാഡൂണ്‍ : ഉത്തരാഖണ്ഡിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഫ്‌ളാഗ് ഓഫ് ചെയ്യും. വീഡിയോ കോണ്‍ഫറസിംഗിലൂടെയാണ് പ്രധാനമന്ത്രി ഈ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഡെറാഡൂണിനും ന്യൂഡല്‍ഹിക്കും ഇടയിലാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ സാന്നിധ്യത്തിലായിരിക്കും വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മെയ് 18-ന് പുരിക്കും ഹൗറയ്‌ക്കും ഇടയിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സെമി-ഹൈ സ്പീഡ് ട്രെയിനില്‍ നിരവധി ആധുനിക പാസഞ്ചര്‍ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും വന്ദേഭാരത് എക്‌സ്പ്രസ് എത്തണമെന്നാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 100 കിലോ മീറ്ററില്‍ താഴെയായി ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായാണ് വന്ദേഭാരതിന്റെ മെട്രോ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.