Home അമേരിക്ക സിറോ മലബാർ കത്തീഡ്രൽ അംഗമായ റോയി ചാവടിയിലിന് സ്വീകരണം നൽകി

സിറോ മലബാർ കത്തീഡ്രൽ അംഗമായ റോയി ചാവടിയിലിന് സ്വീകരണം നൽകി

81
0

ഷിക്കാഗോ : മാർ തോമാശ്ലീഹാ സിറോ മലബാർ കത്തീഡ്രൽ അംഗമായ റോയി ചാവടിയിലിന് കത്തീഡ്രലിൽ കൂടിയ സെന്റ് തോമസ് ഫീസ്റ്റ് ആലോചനായോഗത്തിൽ വച്ച് സ്വീകരണം നൽകി. രൂപതാ ബിഷപ്പ് മാർ ജോയി ആലപ്പാട്ടും ബിഷപ്പ് എമിനറ്റസ് മാർ ജേക്കബ് അങ്ങാടിയത്തും സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്ത് റോയിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ ആർപ്പിച്ചു. കത്തീഡ്രൽ വികാരിയും രൂപതാ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളി ആമുഖ പ്രസംഗത്തിൽ റോയിയെ സദസിനു പരിയപ്പെടുത്തി. തുടർന്ന് സംസാരിച്ച ബിഷപ്പ് ആലപ്പാട്ടും ബിഷപ്പ് അങ്ങാടിയത്തും തങ്ങൾ കത്തീഡ്രലിൽ വികാരിമാരായിരുന്നപ്പോൾ റോയിയും ഭാര്യ മരിയയും കൂടി കത്തീഡ്രൽ സമൂഹത്തിനു വേണ്ടി നല്ലകാര്യങ്ങൾ അനുസ്മരിച്ച് അനുമോദിച്ചു. റോയിയും ഭാര്യയും മക്കളും സ്വീകരണത്തിൽ പങ്കെടുത്തു. ബിഷപ്പ് ആലപ്പാട്ട് ബൊക്ക നൽകിയും ബിഷപ്പ് അങ്ങാടിയത്ത് പൊന്നാടയണിയിച്ചും റോയിയെ ആദരിച്ചു.

Previous articleഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും
Next articleബാലവേദി കുവൈറ്റ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു

Leave a Reply