Home ഗൾഫ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും

25
0

സെന്റ്.തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും മംഗഫ് ബഥേൽ ചാപ്പലിൽ വെച്ച് നടത്തപെട്ടു. ഇടവക അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ.ഡോ.ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു ഏവർക്കും സ്വാഗതം ആശംസിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അനുഗ്രഹ പ്രഭാഷണം നൽകി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രവർത്തന വർഷത്തെ മെമ്പർഷിപ്പ് വിതരണം കെ.മാത്യു ജോർജിന് നല്കി നിർവഹിച്ചു ഇടവക ട്രസ്റ്റി എ.അലക്സാണ്ടർ എബ്രഹാം ആശംസ രേഖപ്പെടുത്തി. ആക്ടിംഗ് സെക്രട്ടറി അനു പാടത്തറ, പ്രസ്ഥാനം ജോയിന്റ് സെക്രട്ടറി സാനു ഐസക്ക് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു യോഗത്തിന് യുവജനപ്രസ്ഥാന സെക്രട്ടറി റോണി നന്ദി രേഖപ്പെടുത്തി.

Previous articleകര്‍ണാടകയില്‍ സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു
Next articleസിറോ മലബാർ കത്തീഡ്രൽ അംഗമായ റോയി ചാവടിയിലിന് സ്വീകരണം നൽകി

Leave a Reply