Home ഇന്ത്യ കര്‍ണാടകയില്‍ സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു

കര്‍ണാടകയില്‍ സ്പീക്കറായി യു ടി ഖാദറെ തെരഞ്ഞെടുത്തു

5
0

ബെംഗ്ലൂരു : കര്‍ണാടക സ്പീക്കറായി മംഗളുരു എംഎല്‍എയും മലയാളിയുമായ യു ടി ഖാദറെ എതിരില്ലാതെ തെരഞ്ഞെടുത്തു. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്‍റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോണ്‍സിന്റെ കര്‍ണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദര്‍. കാസര്‍കോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുൻപ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.

Previous articleകോട്ടയം സ്വദേശി ഗഹന നവ്യ ജെയിംസിന് സർവീസ് പരീക്ഷയിൽ ആറാം റാങ്ക്
Next articleഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 2023-24 പ്രവർത്തന ഉദ്ഘാടനവും മെമ്പർഷിപ്പ് വിതരണവും

Leave a Reply