കോട്ടയം : സിവിൽ സർവീസ് പരീക്ഷയിൽ കേരളത്തിന് തിളക്കമാർന്ന നേട്ടം . പാലാ മുത്തോലി സ്വദേശിയായ ഗഹന നവ്യ ജെയിംസ് ആറാം റാങ്ക് നേടി. ഗഹന നവ്യ ജെയിംസ് എം ജി സർവ്വകലാശാലയിൽ ഇന്റർനാഷണൽ റിലേഷൻസിൽ ഗവേഷണം നടത്തുകയായിരുന്നു. പാലാ സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫ.സി കെ ജെയിംസിന്റെയും അദ്ധ്യാപികയായ ദീപാ ജോർജിന്റെയും മകളാണ്. മുപ്പത്തിയാറാം റാങ്ക് നേടിയ ആര്യ വി എം, മുപ്പത്തിയേഴാം റാങ്ക് നേടിയ ചൈതന്യ അശ്വതി, മുപ്പത്തെട്ടാം റാങ്ക് നേടിയ അനൂപ് ദാസ്, അറുപത്തിമൂന്നാം റാങ്കുകാരൻ ഗൗതം രാജ് എന്നിവരും റാങ്ക് പട്ടികയിൽ തിളക്കമാർന്ന വിജയം നേടി.