Home യൂറോപ്പ് ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാൻഡ് ഒരുക്കുന്ന “ഓണ മഹോത്സവത്തിന്റെ” ഭാഗമായി ആഗസ്ത് 27 നു ” ഉത്സവ്...

ബി ഫ്രണ്ട്‌സ് സ്വിറ്റ്സർലാൻഡ് ഒരുക്കുന്ന “ഓണ മഹോത്സവത്തിന്റെ” ഭാഗമായി ആഗസ്ത് 27 നു ” ഉത്സവ് 23 ” സംഘടിപ്പിക്കുന്നു ; ആവേശമേകാൻ വടംവലി, ചീട്ടുകളി മത്സരവും

12
0

സെപ്റ്റംബർ രണ്ടിന് ബി ഫ്രണ്ട്‌സ് ഒരുക്കുന്ന “ഓണമഹോത്സവത്തിന്റെ” ഭാഗമായി ആഗസ്ത് 27 നു ” ഉത്സവ് 23 ” സംഘടിപ്പിക്കുന്നു. ഇന്റർനാഷണൽ മേജർ , മിക്സ്ഡ് കാറ്റഗറി വടംവലി മത്സരവും , ഇന്റർനാഷണൽ കാർഡ് മത്സരവും , മറ്റിതര ഓണക്കളി മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്

വടംവലി – മേജർ കാറ്റഗറി

നാടും നഗരവും പ്രകമ്പനം കൊള്ളിച്ചു ഏറ്റുമുട്ടുന്ന തീപാറും പോരാട്ടമായ വടംവലി മത്സരത്തിൽ ഈ വർഷം ബി ഫ്രണ്ട്‌സ് സ്വിറ്റസർലണ്ടിനെ കൂടാതെ ഇതര രാജ്യങ്ങളിലെ പ്രഗത്ഭരായ ടീമുകളും പങ്കെടുക്കും. ഇന്റർനാഷണൽ വടംവലി മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ് .

വടംവലി -മിക്സ്ഡ് കാറ്റഗറി

രാജകീയ പോരാട്ടങ്ങളുടെ ചരിത്രമുറങ്ങുന്ന സ്വിറ്റസർലണ്ടിൽ ആദ്യമായി ബി ഫ്രണ്ട്‌സ് മിക്സ്ഡ് കാറ്റഗറിയിൽ 21 വയസ്സിൽ താഴെയുള്ള യുവതീ യുവാക്കൾക്കായി വടംവലി മത്സരമൊരുക്കിയിരിക്കുന്നു ഒപ്പം ആകർഷകമായ സമ്മാനങ്ങളും. യുവതീ യുവാക്കളുടെ വടംവലിമാമാങ്കത്തിൽ സ്വിറ്റസർലണ്ടിലെയും മറ്റിതര രാജ്യങ്ങളിൽ നിന്നും പ്രമുഖരായ ടീമുകൾ പങ്കെടുക്കുന്നു.

ചീട്ടുകളി മത്സരവും മറ്റിതര ഓണക്കളി മത്സരങ്ങളും.

ബുദ്ധിയും, ശ്രദ്ധയും ഭാഗ്യവും അരങ്ങുവാഴുന്ന വാശിയേറിയ ഈ മത്സരം ചീട്ടുകളി പ്രേമികൾക്കും, കാണികൾക്കും ഒരേപോലെ ആവേശം പകരും എന്നതിൽ സംശയമില്ല. സ്വിസ്സിലെയും മറ്റിതര രാജ്യങ്ങളിലെയും പ്രമുഖരായ ടീമുകളെ അണിനിരത്തി സപ്പോർട്ട് 56 – ലേലം 28, റമ്മി എന്നീ ഇനങ്ങളിലായി ആവേശോജ്വലമായ മത്സരത്തിന് വേദിയൊരുങ്ങുന്നു

Previous articleബലി പെരുന്നാള്‍ ; കുവൈത്തില്‍ ആറ് ദിവസം അവധി
Next articleസൗദിയിൽ തൊഴില്‍ വീസ സ്റ്റാംപ് ചെയ്യാൻ വിരലടയാളം നിർബന്ധമാക്കി

Leave a Reply