Home ഇന്ത്യ ‘ ജമ്മുകശ്മിര്‍ തര്‍ക്കപ്രദേശം’, ശ്രീനഗറിലെ ജി20 യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന; മറുപടിയുമായി ഇന്ത്യ

‘ ജമ്മുകശ്മിര്‍ തര്‍ക്കപ്രദേശം’, ശ്രീനഗറിലെ ജി20 യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ചൈന; മറുപടിയുമായി ഇന്ത്യ

76
0

ന്യൂഡല്‍ഹി : ജി 20 സമ്മേളനം ജമ്മുകശ്മീരില്‍ നടത്തുന്നതിനെതിരെ എതിര്‍പ്പുമായി ചൈന. ശ്രീനഗറില്‍ നടക്കുന്ന സമ്മേളനത്തിനെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍ തര്‍ക്ക പ്രദേശമാണെന്നും അതിനാല്‍ ശ്രീനഗറില്‍ സമ്മേളനം നടത്തരുതെന്നുമാണ് ചൈനയുടെ വാദം. തര്‍ക്കപ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ജി20 മീറ്റിംഗുകള്‍ നടത്തുന്നതിനെ ചൈന അനുകൂലിക്കുന്നില്ലെന്ന് വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ ബീജിംഗില്‍ പറഞ്ഞു. അത്തരം യോഗങ്ങളില്‍ നിന്നും ചൈനയില്‍ നിന്നുള്ള പ്രതിനിധികള്‍ വിട്ടുനില്‍ക്കുമെന്നും വാങ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

എന്നാല്‍, ചൈനയുടെ എതിര്‍പ്പിനെ ശക്തമായാണ് ഇന്ത്യ നേരിട്ടത്. രാജ്യത്തിന്റെ ഏത് ഭാഗത്ത് സമ്മേളനം നടത്തണമെന്ന് ഇന്ത്യയാണ് തീരുമാനിക്കുന്നതെന്നും അതിനുള്ള സ്വതന്ത്ര്യം രാജ്യത്തിനുണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ചെനയുമായുള്ള സാധാരണ ബന്ധത്തിന് അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും അനിവാര്യമാണെന്നും ഇന്ത്യ മറുപടി നല്‍കി. ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മെയ് 22 മുതല്‍ മെയ് 24 വരെയാണ് ശ്രീനഗറിലാണ് നടക്കുന്നത്.

Previous articleഹിരോഷിമയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി
Next articleകര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തു, ആര്‍പ്പുവിളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Leave a Reply