അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടാസ്മാനിയ തീരത്തു നിന്നും കാണാതായ എംവി ബ്ലൈത്ത് സ്റ്റാര്‍ എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 1973 ഒക്‌ടോബര്‍ 13ന്, ഹോബാര്‍ട്ടില്‍ നിന്ന് കിംഗ് ഐലന്‍ഡിലേക്കുള്ള യാത്രാമദ്ധ്യേ ആയിരുന്നു അപകടം. പത്ത് ക്രൂ അംഗങ്ങളില്‍ ഒരാള്‍ കടലില്‍ വെച്ചു തന്നെ മരിച്ചിരുന്നു. മറ്റ് രണ്ട് ക്രൂ അംഗങ്ങള്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ക്ഷീണവും ഹൈപ്പോതെര്‍മിയയും മൂലം മരിച്ചു. ഏകദേശം രണ്ടാഴ്‌ചയ്‌ക്ക് ശേഷം, ഒക്ടോബര്‍ 26നാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ട് കരയിലെത്തിയത്. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും, ഇത്രയും വര്‍ഷങ്ങളായിട്ടും കപ്പലിന്റെ ചെറിയൊരു അവശിഷ്ടം പോലും കണ്ടെത്താനായിരുന്നില്ല. സിഎസ്‌ഐആര്‍ഒയിലെയും ടാസ്മാനിയ സര്‍വകലാശാലയിലെയും ഗവേഷകര്‍ ചേര്‍ന്നാണ് ഇപ്പോള്‍ എംവി ബ്ലൈത്ത് സ്റ്റാറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.