Home ഇന്ത്യ കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര

കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര

82
0

ആലപ്പുഴ : അമ്പലപ്പുഴയിൽ മെയ് അഞ്ചു മുതൽ ഒൻപത് വരെ നടക്കുന്ന കേരള സർവകലാശാല യുവജനോത്സവത്തിന്റെ മാറ്റ് കൂട്ടി വർണശബളമായ സാംസ്‌കാരിക ഘോഷയാത്ര. വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കെ.കെ. കുഞ്ചുപിള്ള ഗവ: ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രധാന വേദിയായ അമ്പലപ്പുഴ ഗവ: കോളേജിൽ അവസാനിച്ചു. എ.എം.ആരിഫ് എം.പി., എച്. സലാം എം.എൽ.എ. എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ഘോഷയാത്രയിൽ 500-ൽ പരം വിദ്യാർഥികൾ അണിനിരന്നു. എട്ടു വർഷങ്ങൾക്ക് ശേഷമാണ് അമ്പലപ്പുഴ വീണ്ടുമൊരു യുവജനോത്സവത്തിനു വേദിയാകുന്നത്.

Previous articleഅഡ്വ ശിൽപ്പ വിജയന് യാത്രയയപ്പു നൽകി
Next articleഅമേരിക്ക റീജിയൻ ഡബ്ലിയു എം സി ക്കു നവനേതൃത്വം: ജേക്കബ് കുടശനാട് ചെയർമാൻ, ജിനേഷ് തമ്പി പ്രസിഡന്റ്.

Leave a Reply