Home ഇന്ത്യ ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന് ടിം കുക്ക് എത്തിയേക്കും

ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന് ടിം കുക്ക് എത്തിയേക്കും

47
0

ചൈനക്ക് പകരം ഇന്ത്യയെ തങ്ങളുടെ പ്രധാനപ്പെട്ട ഉത്പാദന കേന്ദ്രമാക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍.കമ്ബനി കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 750 കോടി ഡോളറിന്റെ (ഏകദേശം 61,384.13 കോടി രൂപ) ഐഫോണുകളും ഐപാഡുകളുമാണ് ഇന്ത്യയില്‍ വിറ്റത്. ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്ന ആപ്പിളിന്റെ ആദ്യത്തെ ഔദ്യോഗിക സ്‌റ്റോര്‍ മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളില്‍ പ്രവര്‍ത്തനമാരംഭിക്കുകുയാണ്. ആദ്യ സ്റ്റോറിന്റെ പേര് കമ്ബനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആപ്പിള്‍ ബി.കെ.സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആപ്പിള്‍ സ്റ്റോര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി മേധാവി ടിം കുക്ക് മുംബൈയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിള്‍ തങ്ങളുടെ ഔദ്യോഗിക സ്റ്റോറുമായി രാജ്യത്ത് എത്തുന്നത്. ആദ്യ ദിനം ആപ്പിള്‍ സ്റ്റോറിലെത്തുന്ന കസ്റ്റമേഴ്സിനെ ടിം കുക്ക് സ്വീകരിക്കും.20,000 ചതുരശ്ര അടി വ്യാപിച്ചുകിടക്കുന്ന സ്റ്റോര്‍ ആണ് മുംബൈയിലേത്. 18 ഓളം ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന 100 പേരടങ്ങുന്ന ടീമാണ് ആപ്പിള്‍ സ്റ്റോറിലുണ്ടാവുക. പ്രതിമാസം 42 ലക്ഷം രൂപയാണ് ഈ കെട്ടിടത്തിന് ആപ്പിള്‍ നല്‍കേണ്ട വാടക.

Previous articleമുഖ്യമന്ത്രിക്ക് പൗര സ്വീകരണം നൽകാൻ വിപുലമായ ഒരുക്കങ്ങളുമായി ദുബായ്
Next articleകാണക്കാരി: വട്ടപ്പറമ്പില്‍ മോളിക്കുട്ടി സോജന്‍ | Live Funeral Telecast Available

Leave a Reply