Home ഗൾഫ് ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

16
0

ദോഹ : ഖത്തറിലെ അല്‍ മന്‍സൂറ ഏരിയയില്‍ കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവെ ഇതുവരെ മലയാളിയുള്‍ പ്പെടെമൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി(49)യുടെ മൃതദേഹമാണ് കഴിഞ്ഞദിവസം കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ചതായും മരണം സ്ഥിരീകരിച്ചതായും ബന്ധുക്കള്‍ അറിയിച്ചു.ആന്ധ്രാ പ്രദേശ് ചീരാന്‍ പള്ളിയിലെ ശൈഖ് അബ്ദുല്‍ നബി ശൈഖ് ഹുസൈന്‍ (61)
ജാര്‍ഘണ്ട് സ്വദേശിയായ ആരിഫ് അസീസ് മുഹമ്മദ്‌ മുഹമ്മദ്‌ ഹസന്‍ (26)എന്നിരണ്ട്‌ഇന്ത്യക്കാരുടെമൃതദേഹങ്ങള്‍ കൂടിയാണ് കണ്ടെടുത്തത്.

നിലമ്ബൂരിലെ അബ്ദുസ്സമദിന്റേയും ഖദീജയുടേയും മകനാണ് ഫൈസല്‍. റബീനയാണ് ഭാര്യ. മക്കള്‍: റന, നദയ, മുഹമ്മദ് ഫാബിന്‍. മരിച്ച ഫൈസല്‍ അറിയപ്പെടുന്ന ചിത്രകാരനും ഗായകനുമാണ്. പത്തുവര്‍ഷത്തോളം ജിദ്ദയില്‍ പ്രവാസിയായിരുന്നു. നാലുവര്‍ഷം മുമ്ബാണ് ദോഹയിലെത്തിയത്.ദോഹയിലെ നിരവധി സാംസ്‌കാരിക പരിപാടികളില്‍ നിറസാന്നിധ്യമായിരുന്നു ഫൈസല്‍. ബി റിംഗ് റോഡിലെ ലുലു എക്‌സ്പ്രസിന് പിന്‍വശമുള്ള പഴകിയ കെട്ടിടമാണ് ബുധനാഴ്ച രാവിലെ തകര്‍ന്നുവീണത്. അപകടത്തില്‍ ഏഴോളം പേര്‍ക്ക് പരിക്കുപറ്റിയതായും ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. രാവിലെ 8.15 ഓടെയാണ്കുറച്ചു പഴക്കമുള്ള കെട്ടിടം ഭാഗികമായി തകര്‍ന്നു വീഴുകയായിരുന്നു. ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഷഫീക് അറക്കല്‍

Previous articleകൊളോണില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25,26 തീയതികളില്‍
Next articleഫോക്കസ് കുവൈത്ത് അഡ്വ. ജോണ്‍ തോമസിന് യാത്രയയപ്പ് നല്‍കി

Leave a Reply