Home യൂറോപ്പ് കൊളോണില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25,26 തീയതികളില്‍

കൊളോണില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 25,26 തീയതികളില്‍

22
0

കൊളോണ്‍ : ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ ഇടവകയില്‍ വലിയ നോയമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനം മാര്‍ച്ച് 25, 26 തീയതികളില്‍ (ശനി,ഞായര്‍) നടക്കും. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 18 മണിവരെയാണ് ധ്യാനം. ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ കപ്പുച്ചിന്‍ വൈദികനായ ഫാ. ബോബി ജോസ് കട്ടിക്കാട് ആണ്.കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൗവന്‍ ഹൗസിലാണ് (AdamStr.21, 51063) പരിപാടി. പ്രാര്‍ത്ഥന നിറഞ്ഞ നോയമ്പുകാലത്ത് വിശ്വാസത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനുകുന്ന ധ്യാനപരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി കമ്യൂണിറ്റി അദ്ധ്യക്ഷന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

Previous articleജപ്പാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി
Next articleഖത്തറില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയുള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ ; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Leave a Reply