Home ഗൾഫ് ചെറു വഞ്ചി അപകടം ; കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു

ചെറു വഞ്ചി അപകടം ; കുവൈറ്റില്‍ രണ്ടു മലയാളികള്‍ മരിച്ചു

15
0

കുവൈത്ത്‌സറ്റി : ചെറു വഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ അപകടമുണ്ടായി ലുലു എക്‌സ്‌ചേഞ്ച് ജിവനക്കാരായ രണ്ട് മലയാളികളാണ് മരണമടഞ്ഞത്. കണ്ണൂര്‍ സ്വദേശിയായ സുകേഷ് വനാഡില്‍ പുതിയവീട് (44),പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി(ടിജോ 29)എന്നിവരാണ് മരണമടഞ്ഞത്.സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും,ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു.ടിജോ ആറ് മാസം മുമ്ബാണ് വിവാഹിതനായത്.ഭാര്യയെ കുവൈത്തിലേക്ക് കൊണ്ടുവരാനിരിക്കെയായിരുന്നു. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ വച്ചായിരുന്നു അപകടം. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്ബിനി അധികൃതര്‍ തുടങ്ങിയിട്ടുണ്ട്.

Previous articleഹൈ ഓൺ മ്യൂസിക് സംഗീത സായാഹ്നം ഏപ്രിൽ 30 ന് ഡാളസിൽ
Next articleവേറിട്ട അനുഭവങ്ങൾ സമ്മാനിച്ചു നവോദയയുടെ ദുൻഗാല ക്യാംപ്

Leave a Reply