Home ഗൾഫ് കൈരളി ഫുജൈറ വനിതാദിനാഘോഷം

കൈരളി ഫുജൈറ വനിതാദിനാഘോഷം

60
0

ഫുജെെറ : കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം കൈരളി ഫുജൈറ ഓഫീസിൽ സംഘടിപ്പിച്ചു. ഫുജൈറ അൽ ഷാർക്‌ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. റബേക്കാമ്മ ഉമ്മൻ ആരോഗ്യ പരിപാലന ബോധവല്ക്കരണ ചർച്ചാ ക്ലാസ് നടത്തി. ” ആധുനിക കാലത്തെ വനിതകളുടെ നേട്ടങ്ങളും സാധ്യതകളും” എന്ന വിഷയത്തിൽ നടത്തിയ സംവാദത്തിന് രേഷ്മ ഷിബു മോഡറേറ്ററായി. കൈരളി അംഗവും മികച്ച ചിത്രകാരിയുമായ ഷീബ സുജിത്തിന്റെ ചിത്രകലാപ്രദർശനം അതിജീവന വർണ്ണങ്ങൾ ശ്രദ്ധേയമായി.

കൈരളി സെൻട്രൽ കമ്മറ്റി അംഗം നമിത പ്രമോദ് അധ്യക്ഷയായി. കൈരളി ഫുജൈറ യൂണിറ്റ് ജോ. സെക്രട്ടറി ജിസ്റ്റ ജോർജ് സ്വാഗതവും, ഖോർഫക്കാൻ യൂണിറ്റ് കമ്മറ്റി അംഗം രഞ്ജിനി മനോജ്‌ നന്ദിയും പറഞ്ഞു. കൈരളി വനിതാ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ വനിതാ ദിനാഘോഷത്തിന് സമാപ്തി കുറിച്ചു.കൈരളിയുടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള വനിതാ പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും സംഗമവേദിയായി കൈരളി വനിതാ ദിനാഘോഷം മാറി.

Previous articleയുഎഇയിൽ ഡിജിറ്റൽ ദിർഹം നടപ്പാക്കുന്നു
Next articleവേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

Leave a Reply