ഫിലാഡൽഫിയാ : അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്‌സി വുഡ് ബ്രിഡ്ജിലുള്ള എപിഎ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വേൾഡ് മലയാളി കൗൺസിലിന്റെ അംഗങ്ങൾ ഈ കോൺഫറൻസിൽ വന്നു സംബന്ധിക്കുന്നതാണ്.അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഈസമ്മേളനത്തിന് റീജിയൻ പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ചെയർമാൻ ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ബിജു ചാക്കോ, കോൺഫ്രൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ, കോൺഫ്രൻസ് കൺവീനർ ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.
പ്രൊഫഷണൽ ഫോറം, യൂത്ത് ഡിബേറ്റ്, മലയാളി മങ്ക, മലയാളി മന്നൻ മത്സരം, ഏഷ്യാനെറ്റും വേൾഡ് മലയാളിയും ചേർന്നൊരുക്കുന്ന അവാർഡ് നൈറ്റും കോൺഫറൻസിന്റെ ഈ വർഷത്തെ പ്രത്യേകതകളാണ്. പ്രശസ്ത ഗായകൻ ചാൾസ് ആന്റണിയുടെ ശ്രുതി മധുരമായ ഗാനങ്ങൾ പ്രോഗ്രാമിൽ ഉടനീളം ഉണ്ടായിരിക്കും. ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് മൂന്നുദിവസം ഏറ്റവും ആനന്ദകരമായിചെലവിടുവാനും അമേരിക്കയിലെ ടെൻഷൻ നിറഞ്ഞ ജീവിതക്രമത്തിൽ നിന്നും ഒരു അവധി നൽകി പുത്തൻഉണർവോടെ പ്രവർത്തന പന്ഥാവിലേക്ക് തിരികെ മടങ്ങുവാനും സാധിക്കുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസ് ചെയർമാൻ തോമസ് മൊട്ടയ്ക്കൽ ഏവരെയും സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. തങ്കം അരവിന്ദ് (പ്രസിഡന്റ്) 908-477-9895, ഹരി നമ്പൂതിരി (ചെയർമാൻ) 956-243-1043, തോമസ് മൊട്ടയ്ക്കൽ (കോൺഫറൻസ് ചെയർമാൻ) 732-887-1066, ജിനേഷ് തമ്പി (കോൺഫറൻസ് കൺവീനർ) 347-543-6272