Home ഓഷിയാന സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റ്

സിറിയൻ ജനതയ്ക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്സ് റെഡ് ക്രസൻ്റ്

28
0

സിറിയയിലെ ഭൂകമ്പബാധിതർക്ക് 75,000 ഇഫ്താർ കിറ്റുകൾ വിതരണം ചെയ്ത് എമിറേറ്റ്‌സ് റെഡ് ക്രസന്റ്(ഇആർസി). ഇഫ്താർ കിറ്റുകൾക്ക് പുറമേ 5000ത്തിലധികം ഭക്ഷ്യക്കിറ്റുകളും റംസാൻ മാസത്തിലെ ആദ്യദിനത്തിൽ ഇആർസി വിതരണം ചെയ്തിട്ടുണ്ട്. അതേസമയം സിറിയൻ ജനതയ്ക്കായി ഈദ് വസ്ത്രങ്ങളുടെ 10,000 പാഴ്സലുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ 5000 കുടുംബങ്ങൾക്കായി സക്കാത്ത് അൽ ഫിതർ പദ്ധതിയും ഇആർസി ആരംഭിച്ചിട്ടുണ്ട്. സിറിയയിലെ അറബ് റെഡ് ക്രസന്റുമായി സഹകരിച്ചാണ് ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നത്.സിറിയയുടെ അഞ്ച് പ്രദേശങ്ങളിലായി റംസാൻ തമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ ഭൂകമ്പബാധിത പ്രദേശങ്ങളിൽ വിപുലമായ റംസാൻ പരിപാടികൾ നടത്താനാണ് പദ്ധതിയിടുന്നതെന്ന് ഇആർസി സെക്രട്ടറി ജനറൽ ഹമൗദ് അൽ ജുനൈബി പറഞ്ഞു.

Previous articleഅപൂര്‍വ്വ ദൃശ്യാനുഭവവുമായി സെവന്‍ ബീറ്റ്സ് സംഗീതോത്സവത്തിന് തിരശ്ശില വീണു
Next articleവേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28-30 വരെ ന്യൂജേഴ്‌സിയിൽ

Leave a Reply