ലണ്ടന്‍ : യുകെ മലയാളികളെ ആവേശ ക്കടലിലാഴ്ത്തി സെവന്‍ ബീറ്റ്സ് സംഗീതോത്സവവും ഒ എന്‍ വി അനുസ്മരണവും ചാരിറ്റി ഇവന്റുംവാട്‌ഫോഡിലെ ഹോളിവെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ അരങ്ങേറി. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് യു കെ യിലെ മികച്ച കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച കലാ വിരുന്ന് പ്രേക്ഷക മനസ്സുകളില്‍ ഇടം നേടി. ശനിയാഴ്ച നാല് മണിക്ക് പ്രൗഡ ഗംഭീരമായ സദസ്സിനിനെ സാക്ഷി നിര്‍ത്തി കെ സി എഫ് വാട്‌ഫോഡിന്റെ പ്രസിഡന്റും സെവന്‍ ബീറ്റ്സ് ട്രസിയുമായ സണ്ണിമോന്‍ മത്തായി അധ്യക്ഷത വഹിച്ചു. മുഖ്യ സംഘാടകനായ േ്രജാമോന്‍ മാമൂട്ടില്‍ സ്വാഗതമാശംസിച്ചു.
വാട്‌ഫോഡ് എം പി ഡീന്‍ റസ്സല്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ യുക്മ ജോയിന്റ് സെക്രട്ടറി പീറ്റര്‍ താനൊലില്‍,കെ സി എഫ് ട്രസ്റ്റി സൂരജ് കൃഷ്ണന്‍,യുക്മ ഈസ്‌റ് ആംഗ്ലിയ ജോയിന്‍ സെക്രട്ടറി. ജോബിന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. കൗണ്‍സിലര്‍ ഡോ.ശിവകുമാര്‍ ഓ എന്‍ വി അനുസ്മരണം നടത്തി.ഓ എന്‍ വിയുടെ ചെറുമകളും യുകെ മലയാളിയുമായ അമൃത ജയകൃഷ്ണന്‍ തന്റെ വല്യച്ഛന്റെ ജീവന്‍ തുടിക്കുന്ന സ്മരണകള്‍ വേദിയില്‍ പങ്കു വച്ചു.പ്രശസ്ത യു ട്യൂബര്‍ ഷാക്കിര്‍ മുഖ്യ അതിഥിയായിരുന്നു. ഫിലിപ്പ് എബ്രഹാം സുജു കെ ഡാനിയല്‍,ഷംജിത് ള്ളിക്കാത്തോടി,ജെയ്‌സണ്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ എം പി ഡീന്‍ റസ്സല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.മനൊജ് തോമസ് ഓ എന്‍ വി രചിച്ച മനോഹര ഗാനം വേദിയില്‍ ആലപിച്ചാണ് ഉദ്ഘാടന യോഗം പര്യവസാനിച്ചത് .