ദോഹ : ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയായ ‘നമ്മുടെ അടുക്കളത്തോട്ടം ദോഹ’ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിയ യങ് ഫാര്‍മര്‍ കോണ്ടസ്റ്റിലെ വിജയികളെ പ്രഖ്യാപിച്ചു.വിദ്യാര്‍ത്ഥികളില്‍ കാര്‍ഷികരംഗത്തോടുള്ള അഭിരുചി യെ പ്രോത്സാഹിപ്പിക്കുന്നത്തിനായി സംഘടിപ്പിച്ച യങ്ങ് ഫാര്‍മര്‍ കോണ്ടസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി .40 ഓളം കുട്ടികളുമായി യങ് ഫാര്‍മര്‍ കോണ്‍ടെസ്റ്റ് സീസണ്‍ ആരംഭിച് സീസണ്‍ 2 ല്‍ എത്തിയപ്പോള്‍ 12 സ്കൂളുകളില്‍ നിന്നുമായി 70 ല്‍ പരം വിദ്യാര്‍ഥികളാണ് മത്സരത്തിനായി മുന്നോട്ട് വന്നത്.
കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി അടുക്കളത്തോട്ടം ഭാരവാഹികള്‍ പ്രോത്സാഹിപ്പിച്ചു. ഇവരില്‍ നിന്ന് യഥാക്രമം ക്രിസ് ലിന്‍സണ്‍ (ബിര്‍ള പബ്ലിക് സ്കൂള്‍ ),ഹാഷിം പരിയാരത് (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ),കാരുണ്യ ഗിരിധരന്‍ (ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ )എന്നിവര്‍ വിജയികളായി.നിവാന്‍ വിനോദ് നായര്‍ (ഭവന്‍സ് പബ്ലിക് സ്കൂള്‍ ആഞ്‌ജലീന അനില്‍ (ഭവന്‍സ് പബ്ലിക് സ്കൂള്‍ ) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.സെപ്റ്റംബറില്‍ നടക്കുന്ന ജൈവകര്‍ഷികോത്സവം പരിപാടിയില്‍ വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും.
ഷഫീക് അറക്കല്‍