Home അമേരിക്ക കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു

കൊളംബസ് സെന്റ് മേരീസ് മിഷനിൽ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു

25
0

കൊളംബസ് സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക മിഷനിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷവും നേര്‍ച്ച വിതരണവും നടന്നു. മാർച്ച് 19, 2023 നു ഞായറാഴ്ച പ്രദക്ഷിണത്തോടെ തിരുനാൾ കർമ്മങ്ങൾ ആരംഭിച്ചു. മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായിയുടെ കാർമികത്വത്തിൽ ആഘോഷപൂർവമായീ തിരുനാൾ കുർബാന അർപ്പിച്ചു. കുർബാനക്ക് ശേഷം നൊവേനയും, ലദീഞ്ഞും, നേര്ച്ച വിതരണവും നടത്തി. തുടർന്നു ഫാദർ നിബി കണ്ണായി കൂട്ടായ്മയിലെ വിവിധ പ്രായത്തിൽ പെടുന്ന 16 ജോസഫ് നാമധാരികളേ പ്രത്യകം ആശിർവദിക്കുകയും തിരുനാൾ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. കൊളംബസില്‍ നിന്നും പി.ആർ.ഒ ബബിത അറിയിച്ചതാണിത്.

Previous articleനടുമുറ്റം ബുക്ക്സ്വാപ് അവസാനിച്ചു
Next articleChat GPT / Bard AI എന്നി നൂതന നിര്‍മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു

Leave a Reply