Home ഇന്ത്യ കോയമ്ബത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് വരുന്നു ; 495 കിലോമീറ്റര്‍ ദൂരം 6.10 മണിക്കൂര്‍കൊണ്ട് ഓടിയെത്തും

കോയമ്ബത്തൂര്‍-ചെന്നൈ വന്ദേഭാരത് എക്സ്പ്രസ് വരുന്നു ; 495 കിലോമീറ്റര്‍ ദൂരം 6.10 മണിക്കൂര്‍കൊണ്ട് ഓടിയെത്തും

27
0

ചെന്നൈ : കോയമ്ബത്തൂരില്‍നിന്ന് ചെന്നൈയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ ഓടിത്തുടങ്ങും. ഇതിന് മുന്നോടിയായി സമയക്രമം ദക്ഷിണറെയില്‍വേ പുറത്തുവിട്ടു. രാവിലെ 6 മണിക്ക് കോയമ്ബത്തൂരില്‍നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 12.10ഓടെ ചെന്നൈയില്‍ എത്തും. തിരികെ ഉച്ചയ്ക്കു ശേഷം 2.20ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 8.30ഓടെ കോയമ്ബത്തൂരില്‍ എത്തിച്ചേരും. 495.28 കിലോമീറ്റര്‍ ദൂരം ആറ് മണിക്കൂറും പത്ത് മിനിട്ടുംകൊണ്ട് ഓടിയെത്തുമെന്നാണ് ടൈംടേബിള്‍ വ്യക്തമാക്കുന്നത്. നിലവില്‍ കോയമ്ബത്തൂര്‍-ചെന്നൈ റൂട്ടില്‍ ഏഴ് മുതല്‍ ഒമ്ബത് മണിക്കൂര്‍ വരെ സമയമെടുത്താണ് വിവിധ ട്രെയിനുകള്‍ ഓടുന്നത്.

ചെന്നൈയ്ക്കും കോയമ്ബത്തൂരിനും ഇടയില്‍ മൂന്ന് സ്റ്റോപ്പുകളാണ് വന്ദേ ഭാരത് എക്സ്പ്രസിന് ഉള്ളത്. തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് വന്ദേ ഭാരത് എക്സ്പ്രസ് നിര്‍ത്തുന്നത്. ബുധനാഴ്ച് ഒഴികെ എല്ലാ ദിവസങ്ങളിലും ഈ ട്രെയിന്‍ സര്‍വീസ് നടത്തും. കോയമ്ബത്തൂര്‍-ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസിന്‍റെ സമയക്രമം

കോയമ്ബത്തൂര്‍- രാവിലെ 6 മണി
തിരുപ്പൂര്‍- 6.30-6.40
ഈറോഡ്- 9.17-9.20
സേലം- 8.08-8.10
ചെന്നൈ സെന്‍ട്രല്‍- 12.10

ചെന്നൈ-കോയമ്ബത്തൂര്‍ വന്ദേഭാരത് എക്സ്പ്രസ്

ചെന്നൈ സെന്‍ട്രല്‍- ഉച്ചയ്ക്കുശേഷം 2.20
സേലം- 6.03-6.05
ഈറോഡ്- 7.02-7.05
തിരുപ്പൂര്‍- 7.43-7.45
കോയമ്ബത്തൂര്‍- 8.30

വടക്കന്‍ കേരളത്തിലുള്ള മലയാളികള്‍ക്ക് വേഗത്തില്‍ ചെന്നൈയില്‍ എത്താന്‍ ഈ ട്രെയിന്‍ സഹായകരമാകും.

Previous articleകുവൈറ്റിൽ ഗോസ്കോർ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം
Next articleവിസ്മയംപകര്‍ന്ന് ക്യുടീം ഫിയസ്റ്റ 2023

Leave a Reply