Home അമേരിക്ക വേൾഡ് മലയാളി ഗ്ലോബൽ റീജിയണൽ നേതാക്കൾക്ക് ഡാളസിൽ ഉജ്വല വരവേൽപ്പ്

വേൾഡ് മലയാളി ഗ്ലോബൽ റീജിയണൽ നേതാക്കൾക്ക് ഡാളസിൽ ഉജ്വല വരവേൽപ്പ്

49
0

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ സെക്രട്ടറി ശ്രീ പിന്റോ കണ്ണംപള്ളിയ്ക്കും അമേരിയ്ക്ക റീജിയൻ സെക്രട്ടറി ശ്രീ അനീഷ്‌ ജെയിംസിനും ട്രഷറർ ശ്രീ സജി പുളിമൂട്ടിലിനും നോർത്ത് ടെക്സാസ് പ്രൊവിൻസിന്റെയും ഡാളസ് പ്രൊവിൻസിന്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ മാർച്ച് 24 ആം തീയതി വൈകുന്നേരം 6 മണിയ്ക്ക് ഡാളസിലെ പസന്റ് ഓഡിറ്റോറിയത്തിൽ വച്ച് ഉജ്വല സ്വീകരണം സംഘടിപ്പിയ്ക്കുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ഭാരവാഹികളായ നോർത്ത് ടെക്സാസ് പ്രൊവിൻസ് ചെയർ പേഴ്സൺ ശ്രീമതി ആൻസി തലച്ചെല്ലൂർ, നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ സുകു വര്ഗീസ്, ഡാളസ് പ്രൊവിൻസ് പ്രസിഡന്റ് ശ്രീ അലക്സ് അലക്സാണ്ടർ, ഹൂസ്റ്റൺ പ്രസിഡന്റ് ശ്രീ റോയ് മാത്യു എന്നിവർ അറിയിച്ചു്. പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങളുടെയും വിലയേറിയ സാന്നിധ്യ സഹകരണങ്ങൾ പ്രെതീക്ഷിക്കുന്നതായി പ്രോഗ്രാം കോർഡിനേറ്റർ ശ്രീ മാത്യു മുണ്ടയ്ക്കാൻ അറിയിച്ചു.

Previous articleതിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ് ; ബിഷപ്പ് റാഫേൽ തട്ടിൽ
Next articleസ്വന്തം നാടിനെ ഹൃദയത്തോട് ചേർത്ത് വെച്ച് പ്രവാസി കുടുംബം

Leave a Reply