Home ഇന്ത്യ ആഡംബര ബസ്സില്‍ മുഖ്യമന്ത്രിക്കിരിക്കാന്‍ ചൈനയില്‍ നിര്‍മ്മിച്ച കറങ്ങുന്ന കസേരയും ലിഫ്റ്റ് സം‌വിധാനവും

ആഡംബര ബസ്സില്‍ മുഖ്യമന്ത്രിക്കിരിക്കാന്‍ ചൈനയില്‍ നിര്‍മ്മിച്ച കറങ്ങുന്ന കസേരയും ലിഫ്റ്റ് സം‌വിധാനവും

53
0

തിരുവനന്തപുരം : നവകേരള സദസ്സിനായി കേരളത്തിലെത്തിച്ച ആഡംബര ബസിൽ മുഖ്യമന്ത്രിക്ക് ഇരിക്കാൻ ചൈനയിൽ നിന്ന് പ്രത്യേകമായി ഇറക്കുമതി ചെയ്ത കറങ്ങുന്ന കസേര. പടികൾ കയറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ബസിൽ ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കെഎൽ 15 എ 2689 ആണ് ബസിന്റെ നമ്പർ. കഴിഞ്ഞ മാസം ഏഴിനാണ് ബസ് കേരളത്തിലെത്തിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. പിന്നീട് തിരികെ കൊണ്ടുപോയി ബസിന് ചോക്ലേറ്റ് ബ്രൗൺ പെയിന്റ് നൽകി. ചിത്രങ്ങളടക്കമുള്ള സ്റ്റിക്കറുകൾ പ്രിന്റ് ചെയ്യാമെന്നാണ് ആദ്യം കരുതിയത്. എന്നാൽ പിന്നീട് ഈ ആശയം മാറ്റി. നിലവിൽ കേരള സർക്കാരിന്റെ ലോഗോ മാത്രമാണ് ബസിൽ പതിച്ചിരിക്കുന്നത്.

ആഡംബ ബസിൽ മുഖ്യമന്ത്രിയ്ക്കായി പ്രത്യേക ക്യാബിൻ ഒരുക്കാൻ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് കറങ്ങുന്ന കസേരമതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കസേര ചൈനയിൽ നിന്നും എത്തിച്ചത്. എല്ലാ പണികളും പൂർത്തിയാക്കി കഴിഞ്ഞ മാസം ആദ്യ ആഴ്ച ബസ് കേരളത്തിന് കൈമാറുമെന്നാണ് കരുതിയിരുന്നത്. എന്നാൽ കസേര എത്താനുണ്ടായ കാലതാമസം ബാക്കിയുള്ള പണികളെയും ബാധിക്കുകയായിരുന്നു. ഓർഡർ ചെയ്ത് ഒന്നരമാസം കഴിഞ്ഞാണ് കസേര ബംഗളൂരുവിൽ എത്തിയത്. ആദ്യമായാണ് ബസിൽ ഇത്തരമൊരു സൗകര്യം പരീക്ഷിക്കുന്നത്. വാതിലിൽ ആളെത്തിക്കഴിഞ്ഞാൽ ഇരിക്കുന്ന സീറ്റിലേക്ക് എത്തിക്കുന്ന തരത്തിലാണ് ലിഫ്റ്റ് സംവിധാനം. ആളുകൾ എല്ലാവരും കയറി കഴിഞ്ഞാൽ ലിഫ്റ്റ് മടങ്ങി ബസിനുള്ളിലേക്ക് മാറും. ഇതും കേരളത്തിൽ ആദ്യമായിട്ടാണ് പരീക്ഷിക്കുന്നത്.

Previous articleഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം ; സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും
Next articleഅറ്റോർണി ശകുന്ത്ല ഭയയെ യുഎസ് അഡ്മിനിസ്‌ട്രേറ്റീവ് കോൺഫറൻസിലേക്ക് നോമിനേറ്റ് ചെയ്തു

Leave a Reply