Home ഇന്ത്യ ഉത്തരകാശി തുരങ്ക അപകടം ; രക്ഷാപ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവെച്ചു

ഉത്തരകാശി തുരങ്ക അപകടം ; രക്ഷാപ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവെച്ചു

54
0

ഡൊറൂഡണ്‍ : ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഡ്രില്ലിങ് നിര്‍ത്തിവെച്ചത്. തുരക്കുന്നതിനിടെ വിള്ളലിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ഡ്രില്ലിങ് നിര്‍ത്തിവെച്ചതെന്നാണ് വിവരം. അപകടസ്ഥലത്തേക്ക് ഒരു ഡ്രില്ലിങ് മെഷീൻ കൂടിയെത്തിക്കുമെന്നും ഇതിന് ശേഷം രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡ്രില്ലിങ് നിര്‍ത്തിവെച്ച വിവരം തുരങ്ക നിര്‍മാണ കമ്ബനിയായ എൻ.എച്ച്‌.ഡി.സി.എല്‍ ഡയറക്ടര്‍ അൻഷു മനീഷ് കുല്‍കോയും സ്ഥിരീകരിച്ചു. മെഷീന്റെ തകരാറല്ല ഡ്രില്ലിങ് നിര്‍ത്താൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന് അവശിഷ്ടങ്ങള്‍ നീക്കിയിരുന്നു. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്.

ഇതിലൂടെ 900 മില്ലിമീറ്റര്‍ വ്യാസവും ആറു മീറ്റര്‍ നീളവുമുള്ള 10 ഇരുമ്ബ് പൈപ്പുകള്‍ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് 165 പേരാണുള്ളത്. കഴിഞ്ഞ ദിവസം എത്തിച്ച പുതിയ ഡ്രില്ലിങ് യന്ത്രം 24 മീറ്റര്‍ വരെ തുരന്ന് അവശിഷ്ടങ്ങള്‍ നീക്കി. ആകെ 60 മീറ്ററാണ് തടസ്സം നീക്കേണ്ടത്. ഇതിലൂടെ 900 മില്ലിമീറ്റര്‍ വ്യാസവും ആറു മീറ്റര്‍ നീളവുമുള്ള 10 ഇരുമ്ബ് പൈപ്പുകള്‍ കടത്തിയാണ് രക്ഷാപാതയൊരുക്കുന്നത്. ഈ പൈപ്പുകളിലൂടെയാണ് തൊഴിലാളികളെ പുറത്തെത്തിക്കുക. വെള്ളിയാഴ്ച അഞ്ചാമത്തെ പൈപ്പാണ് അകത്ത് കടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് 165 പേരാണുള്ളത്

Previous articleഓണ്‍ലൈന്‍ വഴി വാഹന വില്‍പനയ്ക്ക് ഒരുങ്ങി ആമസോണ്‍ ; ഹ്യൂന്‍ഡായി വെഹിക്കിൾസുമായി ധാരണയിലെത്തി
Next articleവീണ്ടും യാത്ര തുടങ്ങി ‘റോബിന്‍’, മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

Leave a Reply