ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമാക്കി ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യ ജാലകങ്ങള്‍ ഇരുപത്തിയേഴാമത് ടാലിൻ ബ്ളാക്ക് നൈറ്റ്സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഫിലിം ഫെസ്റ്റിവലിന്റെ ഒൗദ്യോഗിക മത്സര വിഭാഗത്തില്‍ വേള്‍ഡ് പ്രീമിയര്‍ നടത്തിയ ആദ്യ മലയാള ചിത്രമായി അദൃശ്യ ജാലകങ്ങള്‍ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. മനുഷ്യരെ എങ്ങനെ നിസഹായരാക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആഖ്യാന മികവുകൊണ്ടും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് ചിത്രത്തിന് മേളയില്‍ നിന്ന് ലഭിച്ചത്. നിമിഷ സജയനും ഇന്ദ്രൻസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മേളയില്‍ ഇൗവര്‍ഷം തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍.
മൂന്നുതവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കേജ് ആണ് സംഗീതം. സംസ്ഥാന പുരസ്കാര ജേതാവ് അജയൻ അടാട്ട് ആണ് ശബ്ദലേഖനം. അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ മകൻ യദു രാധാകൃഷ്ണനാണ് ഛായാഗ്രഹണം. സംവിധായകൻ ഡോ. ബിജു, നിര്‍മ്മാതാവ് രാധിക ലാവു. ടൊവിനോ തോമസ് എന്നിവര്‍ എസ്‌തോണിയയില്‍ നടന്ന വേള്‍ഡ് പ്രീമിയറില്‍ പങ്കെടുത്തു. എല്ലാനാര്‍ ഫിലിംസിന്റെ ബാനറില്‍ രാധിക ലാവും മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീൻ യേര്‍നേനിയും, വൈ. രവിശങ്കറും ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ടൊവിനോ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം