
ഗാസാ സിറ്റി : ഗാസയിലെ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായതായി പാലസ്തീനിയന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്ബനിയായ പാല്‍ടെല്‍. ഗാസ സിറ്റിയിലെ അല്‍-ശിഫ ആശുപത്രിയില്‍യില്‍ ഇസ്രയേല്‍ സൈന്യം പരിശോധനയടക്കം തുടരുന്നതിനിടെയാണ് ലാന്‍ഡ് ലൈന്‍ കണക്ഷന്‍, മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവയെല്ലാം തകരാറിലായത്അ തിനിടെ, അല്‍ ശിഫ ആശുപത്രി ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും സുരക്ഷയും മറ്റുപരിമിധികളും പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് യു.എന്‍ റീജിയണല്‍ എമര്‍ജന്‍സി ഡയറക്ടര്‍ റിക് ബ്രണ്ണന്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോട് പറഞ്ഞു. രോഗികളെ ആശുപത്രിയില്‍ നിന്നുമാറ്റാന്‍ ആംമ്ബുലന്‍സുകളില്‍ ഇന്ധനമില്ലാത്തത് പാലസ്തീന്‍ റെഡ് ക്രസന്റിന് വലിയ തിരിച്ചടിയാണെന്നും അദ്ദേഹം അറിയിച്ചു.
ഹമാസ് ബന്ദിയാക്കിയ ഒരു സ്ത്രീയുടെ മൃതദേഹം ഗാസയിലെ അല്‍-ശിഫ ആശുപത്രി പരിസരത്ത് കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. 67കാരിയായ യെദൂഡിറ്റ് വെയ്സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വക്താവ് പറയുന്നു. യുദ്ധത്തില്‍ തകര്‍ന്ന പാലസ്തീന്‍ പ്രദേശത്തുവച്ചാണ് യെദൂഡിറ്റ് കൊല്ലപ്പെട്ടതെന്നും ഞങ്ങള്‍ക്ക് അവരെ രക്ഷിക്കാനായില്ലെന്നും വക്താവ് ഡാനിയല്‍ ഹഗരി പ്രസ്താവനയില്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനിടെ ഗാസ അതിര്‍ത്തിയിലെ വീട്ടില്‍വെച്ചാണ് യെദൂഡിറ്റിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത് എന്നാണ് ഇസ്രയേലിന്റെ വാദം. ഇവരുടെ ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.