ദുബായ് : പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ജിസിസി രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ തയ്യാറെടുക്കുന്നു. കേരളത്തില്‍ നിന്ന് യുഎഇയിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കാനും ധാരണ. ഇതോടൊപ്പം കൂടുതല്‍ ജോലി സാധ്യതയും എയര്‍ ഇന്ത്യയില്‍ വരുന്നു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംഡി അലോക് സിങ് ഖലീജ് ടൈംസിനോടാണ് പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചത്. കൂടുതല്‍ സര്‍വീസ്, കപ്പാസിറ്റി വര്‍ധിപ്പിക്കല്‍, റിക്രൂട്ട്‌മെന്റ് തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വിശദീകരിച്ചത്.
പ്രവാസികള്‍ക്ക് വളരെ സന്തോഷം നല്‍കുന്നതാണിത്. കണ്ണൂരിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അറിയാം വിശദാംശങ്ങള്‍. കേരളത്തിലേക്ക് മാത്രമല്ല, ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലെ മറ്റു ടയര്‍ 2, 3 നഗരങ്ങളിലേക്കും സര്‍വീസുകള്‍ വര്‍ധിപ്പിക്കാനാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തീരുമാനം. സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് വര്‍ധിപ്പിക്കും. യുഎഇ-കേരള റൂട്ടുകളില്‍, പ്രത്യേകിച്ച് കണ്ണൂരിലേക്കുള്ള സര്‍വീസ് വര്‍ധിപ്പിക്കുന്നതും പരിശോധിക്കും.