മനാമ : വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ‘സ്നേഹക്കൂട്ട്’ എന്നപേരില്‍ സംഘടിപ്പിച്ച പരിപാടി വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം ഉദ്ഘാടനം ചെയ്‌തു. ഇന്ത്യൻ ക്ലബ് ജോയന്റ് സെക്രട്ടറിയും ആലപ്പുഴ സ്വദേശിയുമായ ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. ഏരിയ സെക്രട്ടറി സൈജു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീരാജ് രാജു അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ വോയ്‌സ് ഓഫ് ആലപ്പിയുടെ നേട്ടങ്ങള്‍ ജനറല്‍ സെക്രട്ടറി ധനേഷ് മുരളി വിവരിച്ചു.
മെംബര്‍ഷിപ് വിതരണോദ്ഘാടനം വിശിഷ്ടാതിഥി ഗോപകുമാര്‍ നിര്‍വഹിച്ചു. വോയ്‌സ് ഓഫ് ആലപ്പി ജോയന്റ് സെക്രട്ടറി ബാലമുരളി കൃഷ്ണൻ, കലാവിഭാഗം സെക്രട്ടറി ദീപക് തണല്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഏരിയ കോഓഡിനേറ്റര്‍ സനില്‍ പിള്ള നന്ദി പറഞ്ഞു. അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഏരിയ ഭാരവാഹികളായ സുമേഷ് കുമാര്‍, ഹരിദാസ് മാവേലിക്കര, സോണി ജോസഫ്, രമേഷ് രാമകൃഷ്ണൻ, രഞ്ജിത് വര്‍ഗീസ്, രാജേഷ് രാമചന്ദ്രൻ, ദിലീഷ് ബി. പിള്ള തുടങ്ങിയവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.