കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന താര ഷോയുടെ റിഹോഴ്സല്‍ ക്യാംപ് ഉദ്ഘാടനം കൊച്ചിയില്‍ നടന്നു. നടൻ മോഹൻലാല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍റെ ഫണ്ട് ശേഖാരണാര്‍ഥം അമ്മയുമായി സഹകരിച്ച് ഇത് രണ്ടാം തവണയാണ് ഷോ സംഘടിപ്പിക്കുന്നത്. നവംബര്‍ 17ന് ഖത്തറില്‍ വച്ചാണ് മോളിവുഡ് മാജിക് എന്ന പേരില്‍ ഷോ നടത്തുന്നത്. ഖത്തറിലെ 974 സ്റ്റേഡിയത്തിലാണ് ഷോ അരങ്ങേറുക. മമ്മൂട്ടി, മോഹൻലാല്‍, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവര്‍ ഷോയുടെ ഭാഗമാകും. എം.ജി.ശ്രീകുമാര്‍, സ്റ്റീഫൻ ദേവസി എന്നിവരുടെ നേത്യത്വത്തില്‍ അരങ്ങേറുന്ന സംഗീത നിശയ്ക്കും ഷോയ്ക്ക് മാറ്റ് കൂട്ടും.
എഴുപത്തഞ്ചോളം ആര്‍ട്ടിസ്റ്റുകള്‍ താരനിശയില്‍ പങ്കെടുക്കുന്നുണ്ട്. 220 പേര്‍ അടങ്ങുന്ന സംഘമാണ് ഷോയില്‍ പങ്കെടുക്കുന്നത്. എം. രഞ്ജിത്ത്, ഇടവേള ബാബു, നാദിര്‍ഷ എന്നിവരാണ് ഷോയുടെ ഡയറക്ടര്‍മാര്‍. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആസ്ഥാനമന്ദിരം കൊച്ചിയില്‍ പണികഴിപ്പിച്ചതുമായി ബന്ധപ്പെട്ട് വലിയ സാന്പത്തിക ബാധ്യത സംഘടനയ്ക്കുണ്ട്. ഷോയില്‍ നിന്നും ലഭിക്കുന്ന തുക പ്രധാനമായും ഇതിനായിട്ടായിരിക്കും ഉപയോഗിക്കുക. എഷ്യാനെറ്റ് ആണ് ഷോയുടെ സാറ്റലെറ്റ്-ഡിജിറ്റല്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.